ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി പ്രവർത്തകർക്ക് ആവേശമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. മോദി ഗാരന്റി , മോദിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യവുമുയർത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കമാകും ഇന്നത്തെ പ്രധാനമന്ത്രിയുടെ പരിപാടി.  അര ലക്ഷം പ്രവർത്തകരാണ് എൻഡിഎയുടെ സമ്മേളനത്തിനെത്തുന്നത് നേതാക്കൾ അറിയിച്ചു. സന്ദർശനം ചരിത്ര സംഭവമാക്കാൻ തയാറെടുപ്പ് പൂർത്തിയായെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു.

10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ജനപക്ഷത്തിന്റെ ലയനവും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും. പി.സി.ജോർജും ഷോൺ ജോർജും ഉൾപ്പെടെ നേതാക്കളും വേദിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com