വാമനപുരം നദിയിൽ മാലിന്യം; ശുദ്ധജല പദ്ധതികൾ നിർത്തിവച്ച് ജല അതോറിറ്റി
Mail This Article
×
ആറ്റിങ്ങൽ∙ വാമനപുരം നദിയിൽ അവനവഞ്ചേരി ആറാട്ടുകടവിന് സമീപം മാലിന്യം കലർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കുടിവെള്ള വിതരണം നിർത്തിവച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് ജലത്തിൽ എണ്ണയുടെ അംശം കലർന്ന മാലിന്യം കണ്ടെത്തിയത്. തുടർന്ന് അവനവഞ്ചേരി ഭാഗത്തെ നാല് പമ്പ് ഹൗസുകളുടെ പ്രവർത്തനം നിർത്തിവച്ചു. മാലിന്യത്തിന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതായി അതോറിറ്റി അധികൃതർ പറഞ്ഞു.
സാമൂഹികവിരുദ്ധർ ആരോ നദിയിൽ മാലിന്യം തള്ളിയതാണെന്ന് അധികൃതർ സംശയം പ്രകടിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആറ്റിങ്ങൽ പൊലീസിൽ വിവരം അറിയിച്ചതായി അധികൃതർ പറഞ്ഞു. വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽ ഭൂരിഭാഗം സ്ഥലത്തും വാമനപുരം നദിയിൽ നിന്ന് ആണ് ജലം വിതരണം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.