ADVERTISEMENT

വെള്ളറട∙ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ സ്ത്രീകൾ വീട്ടമ്മയുടെ സ്വർണവള കവർന്നതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുടപ്പനമൂട്ടിന് സമീപത്തായിരുന്നു സംഭവം. ശാലേം ഭവനിൽ ലളിത(84)യുടെ ഒന്നേകാൽ പവന്റെ വളയാണ് നഷ്ടപ്പെട്ടത്. മുഖം മറച്ച് പർദയണിഞ്ഞെത്തിയ 2 പേരാണ് മോഷ്ടാക്കളെന്ന് ലളിത പറഞ്ഞു. വെള്ളം നൽകിയതിന് നന്ദി പ്രകടപ്പിക്കാനായി കൈപിടിച്ചുകുലുക്കി. തുടർന്നാണ് ബലം പ്രയോഗിച്ച് വള ഊരിയെടുത്തത്. കൈയ്യിൽ മുറിവേൽക്കുകയും ചെയ്തു.ലളിതയുടെ നിലവിളികേട്ട് ആൾക്കാരെത്തും മുൻപ് മോഷ്ടാക്കൾ കടന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com