ADVERTISEMENT

തിരുവനന്തപുരം∙ മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച കേസിൽ മാതാപിതാക്കൾക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് ഉറപ്പിച്ചു. ഇവരുടെ വിരലടയാളം, മുഖം തിരിച്ചറിയുന്ന പൊലീസ് ആപ് എന്നിവ ഉപയോഗിച്ചായിരുന്നു ഇത്.  ഇവർ ജോലി ചെയ്തതും ഏറെക്കാലം ജീവിച്ചതുമായ ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടും ഇക്കാര്യം സ്ഥിരീകരിച്ചെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നിഥിൻ രാജ് പറഞ്ഞു.

എന്നാൽ  ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടേയും ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ 3 ആഴ്ചയെങ്കിലും എടുക്കുമെന്നു ഫൊറൻസിക് ലാബ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

മുൻഗണന നൽകി ഫലം എത്രയും വേഗം ലഭ്യമാക്കണമെന്നു പൊലീസ് കത്തു നൽകി. കുട്ടി ഇവരുടേതു തന്നെയാണെന്ന് ഉറപ്പിക്കാനാണു ഡിഎൻഎ പരിശോധന.സംഭവം നടന്ന് ഒൻപതു ദിവസമായിട്ടും കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ സ്വയം നടന്നു 7 അടി താഴ്ചയുള്ള കുഴിയിൽ വീണതാണോ എന്നൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടി മുൻപ് ആ പ്രദേശത്തു സ്വയം നടന്നു പോകുകയും വെള്ളം കുടിക്കുകയും മരത്തിൽ കയറുകയും ചെയ്ത ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com