ADVERTISEMENT

പാലോട്∙പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ അരയക്കുന്ന് - കൊളാർ റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ്, യൂത്ത് കോൺഗ്രസ്  എന്നിവയുടെ   നേതൃത്വത്തിൽ അരയക്കുന്ന് മുതൽ തെന്നൂർ വരെ പന്തം കൊളുത്തി രാത്രി നടത്ത സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ മാഹീൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് തെന്നൂർ സന്തോഷ്, അനസ് മുതിയാൻകുഴി, സജീർ ഖാൻ, അശ്വിൻ, സുനിൽകുമാർ, ഗോവിന്ദ്, അമൽ റോഷ് എന്നിവർ നേതൃത്വം നൽകി. അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കൂരിരുട്ടാണ്, വന്യമൃഗങ്ങളുടെ ശല്യവുമുണ്ട് അതുകൊണ്ടു തന്നെ രാത്രി യാത്ര അപകടക്കെണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com