ADVERTISEMENT

മലയിൻകീഴ് ∙ ഇഴഞ്ഞു നീങ്ങിയ റോഡ് നവീകരണം വേഗത്തിലാക്കാൻ ഇടപെട്ടെന്ന അവകാശവാദത്തെ ചൊല്ലി ജനപ്രതിനിധികളും ബിജെപി ഭാരവാഹികളും തമ്മിൽ തർക്കം. ഒടുവിൽ നവീകരിച്ച റോഡ് ഒരേ ദിവസം രണ്ട് തവണ ഉദ്ഘാടനം ചെയ്തു.  പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം 2.48 കോടി രൂപ ചെലവഴിച്ചു നവീകരിച്ച പിറയിൽകടവ് – പേയാട് – അരുവിപ്പുറം റോഡിന് ഇന്നലെ രണ്ട് ഉദ്ഘാടനം അരങ്ങേറിയത്.

നവീകരിച്ച പിറയിൽകടവ് – പേയാട് – അരുവിപ്പുറം റോഡ് പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ ചെന്തിൽകുമാർ പേയാട് ജംക്‌ഷനിൽ ഉദ്ഘാടനം ചെയ്യുന്നു.
നവീകരിച്ച പിറയിൽകടവ് – പേയാട് – അരുവിപ്പുറം റോഡ് പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ ചെന്തിൽകുമാർ പേയാട് ജംക്‌ഷനിൽ ഉദ്ഘാടനം ചെയ്യുന്നു.

രാവിലെ ബിജെപി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായും വൈകിട്ട് അടൂർ പ്രകാശ് എംപി ഔദ്യോഗികമായി ഉദ്ഘാടനം നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ ഇടപെട്ടാണ് റോഡ് നവീകരണം വേഗത്തിലാക്കിയതെന്നും ഉദ്ഘാടനത്തിന് തങ്ങളുടെ പ്രതിനിധികളെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും നിർമാണത്തിൽ അപാകത ഉണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.ഉദ്ഘാടനം സംഘടിപ്പിക്കുന്നത് അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. റോഡിന്റെ തുടക്കം മുതൽ കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അത് ആരെയും വിളിച്ച് അറിയിക്കേണ്ട കാര്യമില്ല

ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ ചെന്തിൽകുമാർ പേയാട് ജംക്‌ഷനിൽ റോഡിന്റെ പ്രതിഷേധ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഗീതാ കുമാരി അധ്യക്ഷയായി.

എംഎൽഎ എന്ന നിലയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രത്യേകം യോഗം വിളിച്ചു ചേർക്കുകയും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുകയും ചെയ്തതു വഴിയാണ് റോഡ് നവീകരണം പൂർത്തിയായത്

മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, വൈസ് പ്രസിഡന്റ് വിളപ്പിൽ ശ്രീകുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷയായി. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ്പ്രസിഡന്റ് ഡി.ഷാജി, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ബിജെപി അംഗങ്ങൾ വിട്ടുനിന്നു.

റോഡ് നവീകരണം മുടങ്ങി കിടന്നപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവാദിത്തം ആണെന്നു പറഞ്ഞു ഒഴിയാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരൻ ഇടപെട്ടാണ് പുനരാരംഭിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com