ADVERTISEMENT

തിരുവനന്തപുരം ∙ മൃഗശാലയിൽ നിന്നു ചാടി പോയി പിന്നെയും കൂട്ടിലായ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. 5 വയസ്സ് പ്രായമുള്ള ഹനുമാൻ കുരങ്ങ് വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഒപ്പം കൊണ്ടു നടക്കുന്നതിനാൽ ആണോ പെണ്ണോയെന്നു കൃത്യമായി ഉറപ്പാക്കാൻ പറ്റിയിട്ടില്ല. അമ്മ കുരങ്ങിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ മാസ്കറ്റ് ഹോട്ടലിനു സമീപത്തുള്ള പുളി മരത്തിനു മുകളിൽ കണ്ടെത്തിയപ്പോൾ. ചിത്രങ്ങൾ : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ മാസ്കറ്റ് ഹോട്ടലിനു സമീപത്തുള്ള പുളി മരത്തിനു മുകളിൽ കണ്ടെത്തിയപ്പോൾ. ഫയൽ ചിത്രങ്ങൾ: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

അമ്മയെയും കുഞ്ഞിനെയും അധികൃതർ നിരീക്ഷണത്തിലാക്കി. തിരുപ്പതിയിൽ നിന്നു തലസ്ഥാന മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്നാണിത്. കഴിഞ്ഞ ജൂണിൽ കീപ്പർമാരുടെ കണ്ണുവെട്ടിച്ച് കുരങ്ങ് ചാടിപോയിരുന്നു. ആഴ്ചകൾക്കു ശേഷം വീണ്ടും പിടികൂടിയ ഹനുമാൻ കുരങ്ങിനെ ഇണയ്ക്ക് ഒപ്പം പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും മറ്റൊരു കൂട്ടിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com