ADVERTISEMENT

തിരുവനന്തപുരം ∙ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ചാക്ക വരെയുള്ള റോഡിലും ചാക്ക മുതൽ കോവളം വരെയും വെള്ളാർ ജംക്‌ഷൻ മുതൽ കോവളം സമുദ്ര വരെയുള്ള റോഡിലും വാഹന നിയന്ത്രണം ഉണ്ടായിരിക്കും. പ്രധാന റോഡിന് ഇരുവശത്തും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. 

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണം. ഡ്രോണിന്  നിയന്ത്രണം ഇന്നു രാവിലെ 11 മുതൽ വൈകിട്ട് 4 വരെ  ശംഖുംമുഖം എയർപോർട്ട് മുതൽ ചാക്ക വരെയുള്ള റോഡിലും, ചാക്ക മുതൽ കോവളം വരെയുള്ള റോഡിലേയും വെള്ളാർ ജംക്‌ഷൻ മുതൽ കോവളം സമുദ്ര വരെയുള്ള  റോഡിലും  100 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com