ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ചൈനയിൽ നിന്ന് 17 ക്രെയിനുകൾ കൂടി ഉടനെത്തും. രണ്ടാം ഘട്ടത്തിൽ മൂന്നു കപ്പലുകളിലായി ഏപ്രിൽ 4, 17, 23 തീയതികളിലാണ് ക്രെയിനുകൾ വിഴിഞ്ഞം തീരത്തെത്തുക. നേരത്തേ ഒക്ടോബറിൽ ആദ്യഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു.

14 കാന്റിലിവർ റെയിൽമൗണ്ട‍ഡ് ഗാൻട്രി ക്രെയിനുകളും നാല് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് എത്തുക. ആദ്യ കപ്പലിൽ ആറ് കാന്റിലിവർ റെയിൽമൗണ്ട‍ഡ് ഗാൻട്രി ക്രെയിനുകളുണ്ടാകും. രണ്ടാം കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും നാല് കാന്റിലിവർ റെയിൽമൗണ്ട‍ഡ് ഗാൻട്രി ക്രെയിനുകളും മൂന്നാം കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും മൂന്ന് കാന്റിലിവർ റെയിൽമൗണ്ട‍ഡ് ഗാൻട്രി ക്രെയിനുകളുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com