ADVERTISEMENT

ആര്യനാട്∙ ഉഴമലയ്ക്കൽ പുളിമൂട് കിഴക്കുപുറം കോളനിക്ക് സമീപം വനപ്രദേശത്ത്‌ ‍തീപിടിത്തം. 2 ഏക്കറോളം അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ട് മണിക്കൂർ  പരിശ്രമിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ കെടുത്തിയത്. സമീപത്ത് വീടുകൾ ഉണ്ടായിരുന്നു. ഫയർ ഫോഴ്സിന്റെ വാഹനം ഈ പ്രദേശത്തേക്ക് എത്താത്തതിനാൽ മരത്തിന്റെ ശിഖരങ്ങൾ കെ‌ാണ്ടാണ് തീ കെടുത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com