ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽകോളജിലെ മോഷണ പരമ്പരയ്ക്കു പിന്നാലെ പൊലീസിനെ വെല്ലുവിളിച്ചു നഗരത്തിൽ വീണ്ടും മോഷണം. വട്ടിയൂർ ക്കാവ് വെളൈക്കടവ് കടുറത്തല പഞ്ചമി ദേവീക്ഷേത്തിൽ നിന്നു ഒരു ലക്ഷം രൂപ വില വരുന്ന വിളക്കും വഞ്ചിയൂരിലെ വീട്ടിൽ നിന്നു 40,000 രൂപ യോളം വിലവരുന്ന 12 ബോട്ടിൽ വിദേശമദ്യവും മോഷണം പോയി.  വ്യാഴം രാത്രിയിൽ ആയിരുന്നു മോഷണങ്ങൾ.

ക്ഷേത്രനടയിൽ സ്ഥാപിച്ചിരുന്ന 50കിലോ ഗ്രാം തൂക്കമുള്ള വെങ്കലവിളക്കാണു കാണാതായത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ വിളക്ക് തെളിക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്നു ക്ഷേത്രഭാരവിഹാരികൾ എത്തി പൊലീസിൽ പരാതി നൽകി. വഞ്ചിയൂർ പാൽക്കുളങ്ങര എപിആർഎ 64ബിയിൽ സൂക്ഷിച്ചിരുന്ന 12  ബോട്ടിൽ മുന്തിയയിനം വിദേശമദ്യം കവർച്ച ചെയ്തു. മുൻ വശത്തെ വാതിൽ ആയുധം ഉപയോഗിച്ചു കുത്തി പൊളിച്ചായിരുന്നു കവർച്ച. 

രണ്ടാം നിലയുടെ ഹാളിൽ കാർഡ് ബോർഡിനുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചു വച്ചിരുന്നത്.  രണ്ടു ദിവസത്തിനിടെ വീടുകളിലും ഹോസ്റ്റലിലും ക്ഷേത്രത്തിലും അടക്കം അഞ്ചിടത്താണ് കള്ളൻ കയറിയത്. മെഡിക്കൽ കോളജിൽ ആളില്ലാത്ത വീടിന്റെ വാതിൽ തകർത്തു മോഷണം നടത്താൻ ശ്രമിച്ചതാണ് ആദ്യ സംഭവം. തേക്കുംമൂട് ടിആർഎ 88 ഗായത്രിയിൽ ഐഎംജി മുൻ ഡയറക്ടർ ഗിരിജാത്മജന്റെ വീട്ടിലാണ് ശ്രമം നടന്നത്. എറണാകുളത്തു ആയിരുന്ന വീടിന്റെ തിരികെ എത്തിയപ്പോൾ മുൻ വശത്തെ വാതിൽ കുത്തി പൊളിച്ച നിലയിലായിരുന്നു. 

പട്ടം ആദർശ് നഗർ ചുണ്ടൽ എൻ85എയിൽ ദീപ ജോബിന്റെ വീട്ടിൽ നിന്നു 3 വാച്ചുകൾ മാത്രമാണ് നഷ്ടമായത്. മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റലിൽ നിന്നു ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com