ADVERTISEMENT

വർക്കല∙ പാപനാശം ഫ്ലോട്ടിങ് ബ്രിജ് തകർച്ചയിൽ ജു‍ഡീഷ്യൽ അന്വേഷണം നടത്തി എംഎൽഎയുടെയും നഗരസഭയുടെയും പങ്ക് കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്കു നടത്തിയ മാർച്ച് ബാരിക്കേ‍ഡ് മറികടന്നതിനെ തുടർന്നു പൊലീസുമായി ഉന്തുംതള്ളും നടന്നു. 

  വർക്കല മൈതാനം ഭാഗത്ത് നിന്നു പുറപ്പെട്ട മാർച്ച് നഗരസഭ പ്രധാന കവാടം പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു. മാർച്ച് ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ ബാരിക്കേ‍‍ഡിനു സമാന്തരമായി കെട്ടിയ വടം മറികടന്നു നഗരസഭ ഓഫിസിലേക്കു കടക്കാൻ നടത്തിയ ശ്രമം പൊലീസ് തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ അധ്യക്ഷത വഹിച്ച മാർച്ചിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് നേമം ഷജീർ നിർവഹിച്ചു. 

  യൂത്ത് കോൺഗ്രസിലെ സജിത് മുട്ടപ്പലം, ജിഹാദ് കല്ലമ്പലം, അമി തിലക്, അഫ്സൽ മടവൂർ, എ.ജസീം, എ.നൈസാം, പി.പ്രജീഷ് എന്നിവർക്ക് പുറമേ കോൺഗ്രസ് നേതാക്കളായ ബി.ധനപാലൻ, പി.എം.ബഷീർ, ഷിബു വർക്കല, ബി.ഷാലി, അസിം ഹുസൈൻ, എം.എൻ.റോയ്, ഷാലിബ് വെട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com