ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയത്തിൽ വാഗ്ദാനങ്ങളെക്കാൾ പ്രധാനം എന്തു ചെയ്തു എന്നതാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വാഗ്ദാനങ്ങളിൽ വലിയ വിശ്വാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ കഴിഞ്ഞ 15 വർഷത്തിനിടെ എംപി എന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികളും നടത്തിയ ഇടപെടലുകളും വ്യക്തമാക്കുന്ന വികസന രേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ കേൾക്കുന്നത് പുതിയ കാര്യമല്ലെങ്കിലും കഴിഞ്ഞ 15 വർഷമായി എംപി എന്ന നിലയിൽ ഞാൻ ഇവിടെ ഒന്നും ചെയ്തില്ലെന്ന് എതിരാളികൾ നുണ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് വികസന രേഖ പുറത്തിറക്കുന്നതെന്നു തരൂർ പറഞ്ഞു. 

‘സ്ഥലം ഏറ്റെടുത്ത് 40 വർഷമായിട്ടും പണി തുടങ്ങാതെ മുടങ്ങിക്കിടന്ന ദേശീയ പാത ബൈപാസ് നിർമാണവും വിഴിഞ്ഞം തുറമുഖവും യുഎഇ കോൺസുലേറ്റും അടക്കമുള്ളവ യാഥാർഥ്യമാക്കാനും ടെക്നോപാർക്ക് വികസനത്തിനുമെല്ലാം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചടക്കം നടത്തിയ ഇടപെടലുകൾ ഏറെയാണ്.തീരദേശ വാസികൾക്കു വേണ്ടിയടക്കം നടത്തിയ മാനുഷികമായ ഇടപെടലുകളും ഒട്ടേറെയാണ്. വാഗ്ദാനം ചെയ്തതു പോലെ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാൻ ലോക്സഭയിൽ ബില്ല് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ബിജെപി പിന്തുണ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ലെന്നു പറയുന്നത് 3 തവണ എന്നെ ജയിപ്പിച്ച വോട്ടർമാരെ അപമാനിക്കലാണ്’–തരൂർ പറഞ്ഞു.ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, കൺവീനർ ബീമാപ്പള്ളി റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com