ADVERTISEMENT

ചിറയിൻകീഴ്∙ അക്ഷരലോകത്തേക്കു പിച്ചവയ്ക്കുന്നവർക്കു പഠന താൽപര്യമൊരുക്കാൻ എൻജിനീയറിങ്ങ് കോളജ് വിദ്യാർഥികളുടെ വേറിട്ട പ്രവർത്തനം . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിമൂട് ലസ്ക ജംക്‌‌ഷനിലെ  47ാം നമ്പർ അങ്കണവാടി മന്ദിരമാണു ചിറയിൻകീഴ് കടകം മുസല്യാർ എൻജിനീയറിങ്ങ്  കോളജിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ ചേർന്നു പടം വരച്ചു മനോഹരമാക്കിയത്.അങ്കണവാടി മന്ദിരത്തിലെ ചുമരുകളും മതിലുകളും പെയിന്റ്  ചെയ്തു മനോഹരമാക്കിയ ശേഷമാണു  ചിത്രങ്ങൾ വരച്ചത്. 

ആനയും അമ്പാരിയും പക്ഷികളും ഉൾപ്പെടെ കാർട്ടൂൺ സിനിമകളിലെ ഏറെ പ്രിയപ്പെട്ടവരും ചുമരുകളിൽ സ്ഥാനം പിടിച്ചു. അങ്കണവാടി അധ്യാപിക സന്ധ്യയും ഹെൽപർ കാർത്തികയുമാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. മുസല്യാർ എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിഭാഗം പ്രോഗ്രാം ഓഫിസർമാരായ നിബിൻ ഗഫൂർ, ഷഫീക്ക്, പ്രിയങ്ക എന്നിവരുടെ ഇടപെടലിനെത്തുടർന്ന് കോളജ് അധികൃതർ ഇതിന് അനുമതി നൽകി. 

എൻഎസ്എസ്    യൂണിറ്റിലെവിദ്യാർഥികളായകൃഷ്ണസുരാജ്,സച്ചു,ഹാഫിസ്,സിദ്ധൻ,കൃഷ്ണപ്രിയ,അഞ്ജന,ആര്യ,സുബ്ഹാന,അനുരാജ്,ആരോമൽ എന്നിവരടങ്ങുന്ന 10അംഗസംഘം പെയിന്റിങ്ങിനും ചിത്രങ്ങൾ വരയ്ക്കുന്നതിനും നേതൃത്വം നൽകി.പഠന മുറികളിലേക്കു  പുതിയ ഫാനുകളും വാങ്ങി നൽകിയാണു കോളജ് വിദ്യാർഥികൾ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com