ADVERTISEMENT

ആറ്റിങ്ങൽ∙ നിയോജക മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. നിയോജക മണ്ഡലത്തിലെ ഊരുകളിൽ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ സന്ദർശനം ആവേശമായി. വാമനപുരം മണ്ഡലത്തിലെ 18 ഊരുകളിലാണ് 'ഊര് അറിഞ്ഞ് ജോയി' എന്ന പേരിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചത്. വോട്ട് അഭ്യർഥിച്ചു മടങ്ങുന്ന പതിവ് രീതിയിൽ നിന്നു വ്യത്യസ്ഥമായി ഊരു നിവാസികളുടെ പ്രശ്നങ്ങൾ കേട്ടും അവയ്ക്കു പരിഹാരം നിർദേശിച്ചുമാണ് ജോയി മടങ്ങിയത്. പല ഊരുകളിലും സന്ദർശനം നിശ്ചിത സമയത്തേക്കാൾ നീണ്ടു. രാവിലെ  മടത്തറയിൽ നിന്ന് ആരംഭിച്ച പര്യടനം വൈകുന്നേരം ഞാറനീലിയിലാണ് സമാപിച്ചത്. ദുർഘടമായ പാതകൾ താണ്ടിയായിരുന്നു ജോയിയുടെ ഇന്നലത്തെ പര്യടനം. മണ്ഡലത്തിലെ മറ്റ് ഊരുകളിൽ അടുത്തദിവസം പരിപാടി നടത്തും. 

ആറ്റിങ്ങൽ ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ കർഷകസംഘം നൽകിയ തുക സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള കൈമാറുന്നു.  എം.വിജയകുമാർ സമീപം.
ആറ്റിങ്ങൽ ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ കർഷകസംഘം നൽകിയ തുക സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള കൈമാറുന്നു. എം.വിജയകുമാർ സമീപം.

വാമനപുരം മണ്ഡലത്തിലെ പുല്ലംപാറ, നെല്ലനാട് പഞ്ചായത്തുകളിൽ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ സന്ദർശനം നടത്തി. പ്രാദേശിക വികസനം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ പ്രദേശ വാസികളുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി. നെടുമങ്ങാട് എൻഡിഎ ഓഫിസിന്റെ ഉദ്ഘാടനം വി. മുരളീധരൻ നിർവഹിച്ചു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ് , സംസ്ഥാന കമ്മിറ്റിയംഗം തോട്ടയ്ക്കാട് ശശി, മണ്ഡലം ജനറൽ സെക്രട്ടറി വീനിഷ്കുമാർ ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സുരേഷ് നെട്ടിറച്ചിറ എന്നിവർ പങ്കെടുത്തു. വണിക വൈശ്യ സംഘം സംഘടിപ്പിച്ച അതി പിന്നാക്ക സമുദായ സംഘടനകളുടെ യോഗത്തിലും മുരളീധരൻ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com