ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, റജിസ്ട്രേഷൻ വകുപ്പിലെ ഒരു സബ് റജിസ്ട്രാർക്ക് ജില്ലാ റജിസ്ട്രാറായി സ്ഥാനക്കയറ്റം ലഭിക്കാൻ 6 ജില്ലാ റജിസ്ട്രാർമാർ കൂട്ട അവധിയിൽ പ്രവേശിക്കുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെയും വകുപ്പ് ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയിലെ നേതാവിന്റെയും അറിവോടെയാണു തിരക്കിട്ട നീക്കം. ഇതു സംബന്ധിച്ച ഫയൽ റജിസ്ട്രേഷൻ ഐജിയുടെ പക്കലെത്തി.  കണ്ണൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ചിട്ടിയുമായി ബന്ധപ്പെട്ട വിഭാഗത്തിലെ ജില്ലാ റജിസ്ട്രാർ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് കൂട്ട അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നത്. ഇവരെല്ലാം ഏതാനും മാസത്തിനകം വിരമിക്കുന്നവരാണ്. 

എറണാകുളം ജില്ലയിലെ ഒരു സബ് റജിസ്ട്രാർക്കു സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കുകയാണു ലക്ഷ്യം. സർക്കാരിന്റെ നയങ്ങൾക്കു വിരുദ്ധമാണ് കൂട്ട അവധിയും അതു വഴിയുള്ള സ്ഥാനക്കയറ്റവുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ചില പരാതികളും അധികൃതരുടെ മുൻപിൽ എത്തിയിട്ടുണ്ട്.  എന്നാൽ, ഇതെക്കുറിച്ച് അറിയില്ലെന്നാണ് റജിസ്ട്രേഷൻ മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം. ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് റജിസ്ട്രേഷൻ ഐജിയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com