ADVERTISEMENT

തിരുവനന്തപുരം∙ ‘താങ്കളുടെ പരാതി ന്യായമാണെന്ന് ബോധ്യപ്പെടുന്നു. എന്നാൽ ജീവനക്കാരുടെയും ബസിന്റെയും അഭാവം മൂലമാണ് സർവീസ് തുടങ്ങാത്തത്. എന്നാൽ ഇൗ വിവരം ചീഫ് ഓഫിസിൽ അറിയിച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും’–ഇൗ മറുപടിയെഴുതി കൈകുഴയുകയാണ് കെഎസ്ആർടിസി ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥർ.ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ യാത്രാ സൗകര്യമില്ലെന്നും കെഎസ്ആർടിസിയുടെ ബസ് റദ്ദാക്കിയതിലൂടെ ഉണ്ടായ ദുരിതവും ചൂണ്ടിക്കാട്ടി 1600 പരാതികളാണ് ലഭിച്ചത്.

നവകേരള സദസ്സിൽ വന്ന പരാതികൾക്ക് 45 ദിവസത്തിനകം നടപടിയെന്നൊക്കെ സർക്കാർ പറഞ്ഞെങ്കിലും ആകെ നടപടി ഇൗ മറുപടി കത്തു മാത്രമാണ്.കോവിഡിന് മുൻപ് 1892 റൂട്ടുകളിലായിരുന്നു ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നതെന്ന് കെഎസ്ആർടിസി ജില്ലാ അധികൃതർ തന്നെ വ്യക്തമാക്കുന്നു. ഇപ്പോൾ 900 റൂട്ടുകളിൽ കഷ്ടിച്ച് സർവീസ് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. നിർത്തലാക്കിയ റൂട്ടുകളിൽ ഒന്നുപോലും പുനരാരംഭിക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞില്ല.

ഉണ്ടായിരുന്ന ബസുകൾ മിക്കതും കോവിഡ് സമയത്ത് വെറുതെ ഇട്ടത് പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വിധം നശിച്ചു. എംപാനൽ ജീവനക്കാരെയും ആ സമയത്ത് പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല. സർവീസ് കുറച്ച് ലാഭം ഉണ്ടാക്കാമെന്നുള്ള നയം കൂടി കെഎസ്ആർടിസി നടപ്പാക്കിയതോടെ നാട്ടിൽ യാത്രാദുരിതം ഇരട്ടിയായി.തിരുവനന്തപുരം നഗരത്തിൽ നിന്ന് അടുത്ത സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത് 142 സർവീസുകളായിരുന്നത് 39 എണ്ണം മാത്രമാണ്. വികാസ് ഭവൻ ഡിപ്പോയിലെ 71 സർവീസ് 42 ആയി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com