ADVERTISEMENT

തിരുവനന്തപുരം ∙ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും ഒരു പ്രതിഷേധ സംഗമത്തിൽ ഇന്ന് ഒരുമിക്കും. ‘ഇന്ത്യാ’ മുന്നണിയുടെ ഭാഗമായ ആം ആദ്മി പാർട്ടി അവരുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തുന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചു പങ്കെടുക്കുക. രാവിലെ 11നു കിഴക്കേക്കോട്ടയിലാണു പരിപാടി.യൂത്ത് കോൺഗ്രസിന്റെ പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണു ശശി തരൂർ ഇന്നലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടത്. കെപിസിസി ആസ്ഥാനത്തു തലേക്കുന്നിൽ ബഷീർ അവാർഡ് വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ഓൾ സെയിന്റ്സ് കോളജിൽ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണം, നേമം നിയോജക മണ്ഡലം കൺവൻഷൻ എന്നിവയിലും പങ്കെടുത്തു. വൈകിട്ട് ഇഫ്താർ സംഗമത്തിൽ പങ്കാളിയായി. ഇന്ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം കൺവൻഷനുകൾ നടക്കും. പന്ന്യൻ രവീന്ദ്രൻ ഇന്നലെ പാറശ്ശാല മണ്ഡലത്തിലായിരുന്നു പര്യടനം. മാരായമുട്ടം ഫാർമസി കോളജ്, കാരക്കോണം മെഡിക്കൽ കോളജ്, വാഴച്ചൽ ഇമ്മാനുവൽ കോളജ്, ആയിരവല്ലി ക്ഷേത്രം, ഒറ്റശേഖരപുരം, ജനാർദനപുരം സ്കൂൾ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു.

ഇന്നു തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. മുസ്‍ലിം അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം, വാർത്താ ചാനലിന്റെ സ്ഥാനാർഥി സംഗമം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സമ്മേളനം എന്നിവയിലുമെത്തും.എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ കോളജ് ക്യാംപസുകളിലാണു കൂടുതൽ സമയം ചെലവിട്ടത്. പേരൂർക്കട ലോ അക്കാദമി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. ധനുവച്ചപുരം വി.ടി.എം എൻഎസ്എസ് കോളജിലെ കോളജ് ദിനാഘോഷവും ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര പഴയകടയിൽ ആരംഭിച്ച പിഎം ജൻ ഔഷധി കേന്ദ്രം സന്ദർശിച്ച രാജീവ് ചന്ദ്രശേഖർ, ബാലരാമപുരം കല്ലുമൂട് മഹാദേവി ക്ഷേത്രത്തിലെ കൊടിയേറ്റ് കർമത്തിലും പങ്കാളിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com