ADVERTISEMENT

ബാലരാമപുരം∙ വീടിനോട് ചേർന്ന് നടത്തുന്ന മുറുക്കാൻ കടയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് 5 വർഷം മുൻപ് 96–ാം വയസ്സിൽ വാങ്ങിയ 2.5 പവൻ സ്വർണമാലയുടെ പകുതി ഭാഗം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ രാവിലെ 5 മണിയോടെ ബാലരാമപുരം റസൽപുരം ചാനൽപാലത്തിന് സമീപം നാച്ചിവിളാകം റോഡരികത്ത് പുത്തൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ(101) മാലയാണ് കവർന്നത്.

ബൈക്കിലെത്തി സിഗററ്റ് വാങ്ങുകയും തീപ്പെട്ടി എടുക്കുന്നതിനിടെ കൃഷ്ണൻകുട്ടിയുടെ കഴുത്തിൽ‌ കിടന്ന മാല പൊട്ടിക്കുകയുമായിരുന്നു. ഇതിനിടെ കൃഷ്ണൻകുട്ടി മാലയിൽ പിടിച്ച് നിലവിളിച്ചതോടെ തൊട്ടടുത്ത വീട്ടിൽ നിന്ന് ആളുകൾ ഓടിയെത്തി. ഇതോടെ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ ഒന്നേകാൽ പവൻ മാലയുമായി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം ഉപയോഗിച്ച് വാങ്ങിയ മാലയാണ് നഷ്ടപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com