ADVERTISEMENT

മലയിൻകീഴ് ∙ സുരക്ഷ ഒരുക്കേണ്ട പൊലീസ് തന്നെ റോഡരികിൽ കേസുമായി ബന്ധപ്പെട്ട വാഹനങ്ങൾ അലക്ഷ്യമായി കൊണ്ടിട്ടു യാത്രക്കാർക്ക് അപകടക്കെണി ഒരുക്കുന്നു.  മുറിച്ച കൂറ്റൻ മരവും റോഡരികിൽ തള്ളി ജനങ്ങൾക്ക് ‘ ഇരട്ടി പണി ’ കൊടുത്ത് പൊതുമരാമത്ത് വകുപ്പ്.  പേയാട്– വിളപ്പിൽശാല റോഡിൽ വിളപ്പിൽശാല ജംക്‌ഷനിലാണ് ഇങ്ങനെ വാഹനങ്ങളും തടിക്കഷണങ്ങളും കിടക്കുന്നത്.

റോഡിലെ കൊടുംവളവിലാണ് സമീപത്തെ വിളപ്പിൽ പൊലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട ടിപ്പറും കാറും പാർക്ക് ചെയ്തിട്ടുള്ളത്.  ഇതിനോട് ചേർന്നാണ് വലിയ മരത്തടികളും ഇട്ടിരിക്കുന്നത്. ഇരുവശത്തും കൂടി ഒരേ സമയം വലിയ വാഹന‌ങ്ങൾ വരുമ്പോൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 6 മാസം മുൻപാണ്  കൂറ്റൻ മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചത്. പക്ഷേ, തടിക്കഷണങ്ങൾ റോഡരികിൽ തന്നെ ഇട്ടു. പിന്നീട് ഇത് എടുത്തു മാറ്റുന്നതിന് ഒരു ശ്രമവും ഉണ്ടായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com