ADVERTISEMENT

തിരുവനന്തപുരം∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ‘നോ വോട്ട് ടു ബിജെപി’ എന്ന ആഹ്വാനവുമായി ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംഘർഷം. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച മാർച്ച് അരിസ്റ്റോ ജംക്‌ഷനിൽ പൊലീസും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.

തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ നടുറോഡിൽ കോലം കത്തിച്ചു പ്രതിഷേധിച്ചു. പടക്കം പൊട്ടിക്കുകയും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങി. പൊലീസിനെ തള്ളിമാറ്റി ആം ആദ്മി പാർട്ടി പ്രവർത്തകരുടെ അടുത്തേക്കു പോകാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി.

തുടർന്നു റോഡിൽ ഇരുന്നു പ്രതിഷേധിച്ച ആം ആദ്മി പ്രവർത്തകരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നു. രാവിലെ കിഴക്കേക്കോട്ടയിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എംപി, എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, എം.വിൻസന്റ് എംഎൽഎ എന്നിവർ പങ്കെടുത്തു. ഇന്ത്യ മുന്നണി ഘടകകക്ഷികളായ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.

ദേശീയ പതാക റോഡിലിട്ടു ചവിട്ടി; നേതാക്കൾക്കെതിരെ കേസ്
സമരത്തിനിടെ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചെന്നു കാട്ടി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ അടക്കം  10 നേതാക്കൾക്ക് എതിരെ കേസ് എടുത്തു. സെക്രട്ടറിമാരായ നവീൻ, ജയദേവ്, ജനറൽ സെക്രട്ടറി അരുൺ, പാലക്കാട് ജില്ലാ സെക്രട്ടറി വിനോദ് ലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അജേഷ്, വനിതാ ഘടകം സംസ്ഥാന പ്രസിഡന്റ് സബീന തുടങ്ങിയവർക്കെതിരെ ആണ്  കേസ് റജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി വിനോദ് മാത്യു വിൽസൻ ദേശീയ പതാക റോഡിലിട്ടു ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com