ADVERTISEMENT

നെയ്യാറ്റിൻകര ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവൻഷൻ മുൻ എംഎൽഎ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.എ.മജു സാം അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സുബോധൻ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ.സാംദേവ്, ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ, നേതാക്കളായ ആർ.ശിവകുമാർ, സി.കെ.വത്സല കുമാർ, ബി.ആർ.സുകേഷ്, ക്ലീറ്റസ്, സിൽവദാസൻ, എസ്.എ.മനു സാം തുടങ്ങിയവർ പ്രസംഗിച്ചു. വി.സുനിൽ കുമാർ ചെയർമാനും എസ്.എ.മജു സാം ജനറൽ കൺവീനറുമായി 200 അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com