ADVERTISEMENT

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി–ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണവും 22.68 ലക്ഷം വിലയുള്ള 2 കാറുകളുമുണ്ട്. 6.75 കോടി രൂപയുടേതാണ് ഭൂസ്വത്തുക്കൾ. ഇതിൽ പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയും വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും ഉൾപ്പെടുന്നു. കട ബാധ്യതകളില്ല. എന്നാൽ കൈവശം സൂക്ഷിക്കുന്നത് 36000 രൂപ മാത്രമാണ്. 

വി.ജോയ്
ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിക്ക് 46.37ലക്ഷം രൂപയുടെയുടെയും ഭാര്യ സുനിതയ്ക്ക് 36.17 ലക്ഷം രൂപയുടെയും ആസ്തിയാണുള്ളത്. മക്കൾക്ക് 1.26, 1.28 ലക്ഷം വീതം ആസ്തിയുണ്ട്. ജോയിയുടെ സ്വത്തുവകകളിൽ 24.37 ലക്ഷം 5 ബാങ്ക്–ട്രഷറി അക്കൗണ്ടുകളിലടക്കമുള്ള നിക്ഷേപവും 22.5 ലക്ഷം ഭൂ സ്വത്തുക്കളുമാണ്.  കൈവശമുള്ളത് 5500 രൂപയാണ്.  അഴൂരിൽ 3.1 ലക്ഷവും 15 ലക്ഷവും മൂല്യമുള്ള വീടുകളുണ്ട്.19.79 ലക്ഷം രൂപ വിലയുള്ള കാർ, 7000 രൂപ വിലയുള്ള സ്കൂട്ടർ 40000 രൂപ മൂല്യമുള്ള സ്വർണം, പാർട്ടി ചാനലിൽ 10000 രൂപയുടെ ഓഹരി എന്നിവയുമുണ്ട്. അഴൂർ വില്ലേജിൽ 3.1 ലക്ഷം രൂപ വിലയുള്ള 29.66 സെന്റ് കൃഷി ഭൂമിയുമുണ്ട്. 4.4 ലക്ഷം വിലയുള്ള 19.77 സെന്റ് കാർഷികേതര ഭൂമിയിൽ 20 ലക്ഷം രൂപയുടെ മുതൽമുടക്കും നടത്തിയിട്ടുണ്ട്. 7.17 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. ഭാര്യ എസ്.സുനിതയ്ക്ക് 6 ലക്ഷം രൂപ വിലയുള്ള സ്വർണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com