ADVERTISEMENT

തിരുവനന്തപുരം ∙ കേരള അഗ്നിരക്ഷാ സേനയിലെ തീപ്പൊരിയാകാൻ 82 വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ സ്റ്റേഷൻ പരിശീലനത്തിന്റെ തിരക്കിൽ.  സേനയിലെ ആദ്യബാച്ച് വനിതാ ഉദ്യോഗസ്ഥർ കൂടിയായ ഇവരെ, ഫയർ അക്കാദമിയിൽ ആറു മാസത്തെ തീവ്ര പരിശീലനത്തിനു ശേഷമാണ് ജില്ലാ ആസ്ഥാനങ്ങളിലേക്ക്  നിയോഗിച്ചിരിക്കുന്നത്.  പുരുഷ ഉദ്യോഗസ്ഥർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ് വനിതാ ഉദ്യോഗസ്ഥർ. ഒരാഴ്ച മുൻപാണ് വനിതാ ഉദ്യോഗസ്ഥർ സ്റ്റേഷൻ പരിശീലനത്തിനായി ജില്ലാ ആസ്ഥാനങ്ങളിൽ ചുമതലയേറ്റത്.  എല്ലാ ജില്ലാ അഗ്നിരക്ഷാ നിലയങ്ങളിലും അംഗങ്ങളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ആറു മാസത്തേക്കാണ് സ്റ്റേഷൻ പരിശീലനം.  

തിരുവനന്തപുരം ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ 2 വനിതാ ഉദ്യോഗസ്ഥരെയാണ് അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ ഓരോ ദിവസം വീതം പങ്കാളികളാക്കുന്നത്.   രക്ഷാപ്രവർത്തനത്തിനു പുറമേ, ഫയർ സ്റ്റേഷനിലെ ഭരണകാര്യങ്ങളുടെ ചുമതല കൈകാര്യം ചെയ്യുന്നതിലും ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. ഫയർ ഫൈറ്റിങ്, റോപ്പ് റെസ്ക്യൂ, സ്കൂബാ ഡൈവിങ്, നീന്തൽ, പുകമുറികളിലെ പരിശീലനം, മറ്റ് രക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ വിദഗ്ധ പരിശീലനമാണ് ഇവർക്ക് ലഭിച്ചത്.   സെപ്റ്റംബറിൽ സ്റ്റേഷൻ പരിശീലനത്തിനു ശേഷം പരീക്ഷ ഉണ്ടാകും. തുടർന്ന് ഇവരെ വിവിധ സ്റ്റേഷനുകളിലേക്ക് നിയോഗിക്കും. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ 13 പേർ വീതമാണ് നിയോഗിച്ചിരിക്കുന്നത്. കൊല്ലത്ത് ഒരാളെ മാത്രമാണ് നിയോഗിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com