ADVERTISEMENT

തിരുവനന്തപുരം∙ നാമനിർദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജടിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലോക്സഭാ മണ്ഡലത്തിന്റെ പേരും നമ്പറും സംസ്ഥാനത്തിന്റെ പേരും തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ മണ്ഡലത്തിന്റെ പേരും നമ്പറുമായി കർണാടകയിലെ നിയമസഭാ മണ്ഡലമായ 118 ബിടിഎം ലേ ഔട്ടാണ് നൽകിയിരിക്കുന്നത്. രാജ്യസഭയിലേക്കാണ് മത്സരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലല്ല, കർണാടകയിൽ നിന്നാണ് മത്സരമെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഇത്തരം സത്യവിരുദ്ധവും വ്യാജവുമായ പ്രസ്താവനകൾ ജനാധിപത്യ പ്രക്രിയയെയും സമ്മതിദായകരുടെ അറിയാനുള്ള അവകാശത്തെയും ഹനിക്കുന്നതും വിശദാംശങ്ങളെ വളച്ചൊടിക്കുന്നതുമാണ്. പൊതുജന വിശ്വാസത്തിനു ഭംഗം വരുത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ കീഴ്‌വഴക്കങ്ങൾ ആകാതിരിക്കാൻ എൻഡിഎ സ്ഥാനാർഥിക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കണമെന്നും പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com