ADVERTISEMENT

തിരുവനന്തപുരം ∙ പരുത്തിക്കുഴി ഐഷ ആശുപത്രിക്ക് സമീപത്തെ നീലകണ്ഠ സ്‌പോർട്സ് ഹബിൽ പരുത്തിക്കുഴി ജുമാ മസ്ജിദ് പരിപാലന സമിതിയും സെൻട്രൽ സ്റ്റേഡിയത്തിൽ കെഎൻഎം ഈദ്ഗാഹ് കമ്മിറ്റിയും ഈദ് ഗാഹ് സംഘടിപ്പിച്ചു. പേരൂർക്കട ജുമാ മസ്ജിദ്, പൂന്തുറ പുത്തൻപള്ളി, ചാല ജുമാ മസ്ജിദ്, മണക്കാട് വലിയപള്ളി,  മുസ്ലി‍ം ജമാഅത്ത്,  മണക്കാട് സെൻട്രൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലും ശാസ്തമംഗലം, അട്ടക്കുളങ്ങര, തമ്പാനൂർ, വഴുതക്കാട്, കരമന, കല്ലാട്ടുമുക്ക്, പേരൂർക്കട, മെഡിക്കൽ കോളജ്, കേശവദാസപുരം, ശ്രീകാര്യം, വട്ടിയൂർക്കാവ്, കാര്യവട്ടം അമ്പലത്തിൻകര തുടങ്ങിയ ജമാഅത്തുകളുടെ നേതൃത്വത്തിലും ഈദ് നമസ്കാരം നടന്നു.

കഴക്കൂട്ടം∙ ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ ജമാ അത്തുകളിൽ പെരുന്നാൾ നമസ്കാരം നടന്നു. പെരുമാതുറ വലിയ പള്ളി ജമാ അത്ത് ഷിഹാബുദീൻ മൗലവി, മന്നാനി, ചെമ്പഴന്തി മുസ്‌ലിം ജമാഅത്ത്, ജാബിർ മന്നാനി ചുള്ളാളം, കാര്യവട്ടം അമ്പലത്തിൻകര മുസ്‌ലിം ജമാഅത്ത്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കഴക്കൂട്ടം ഖബറടി മുസ്‌ലിം ജമാഅത്ത്, ഉനൈസ് ഖാസിമി, ശ്രീകാര്യം മുസ്‌ലിം ജമാഅത്ത്, സുറുറുദ്ദീൻ ഖാസിമി,പള്ളിപ്പുറം പരിയാരത്തുകര മുസ്‌ലിം ജമാഅത്ത്, അബ്ദുൽ ലത്തീഫ് ബാഖവി, പോത്തൻകോട് നന്നാട്ടുകാവ് മുസ്‌ലിം ജമാഅത്ത്, റഫീഖ് ഖാഷിമി, പുതുക്കുറിച്ചി മുഹിയുദീൻ ജമാ അത്ത്, അൽഹാഫിൾ മൗലവി, ചേരമാൻതുരുത്ത് ജുമാ മസ്ജിദ്, അസീസ് മൗലവി, പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയം, ഈദ് ഗാഹ് അബ്ദുറഊഫ് അൽ ഹിമകി, പെരുമാതുറ സെൻട്രൽ ജുമാ അത്ത്, ഷിബിലി അൽ ഫാളിൽ മൗലവി എന്നിവർ ഈദ് പ്രാർഥനയ്ക്കു നേതൃത്വം നൽകി

പോത്തൻകോട് ∙ അണ്ടൂർക്കോണം വെള്ളൂർ മുസ്‌ലിം ജമാ അത്തിൽ (കോട്ടുപ്പ പള്ളി) ഇന്നെ രാവിലെ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം .

ഹാഷിം സഖാഫി കണിയാപുരം നേതൃത്വം നൽകി.വിഴിഞ്ഞം∙ വടക്കേ ഭാഗം സെൻട്രൽ മുസ്‌ലിം ജമാ അത്തിലെ ഈദ് നമസ്കാരത്തിനു ചീഫ് ഇമാം ഷഹീറുദീൻ മന്നാനി നേതൃത്വം നൽകി.

വിഴിഞ്ഞം∙ വടക്കേ ഭാഗം മുസ്‌ലിം ജമാ അത്തിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം മുഹമ്മദ് ഖാലിദ് അൽ കൗസരി നേതൃത്വം നൽകി.

വിഴിഞ്ഞം∙ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സലഫി മസ്ജിദിന് കീഴിൽ ഗവ ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയാറാക്കിയ പ്രഥമ ഈദ് ഗാഹിൽ ചെറിയ പെരുന്നാൾ നമസ്കാരം നടന്നു. ഖുതുബക്കും പ്രാർഥനക്കും വിഴിഞ്ഞം സലഫി മസ്ജിദ് ചീഫ് ഇമാം സക്കീർ ഹുസൈൻ മൗലവി ഈരാറ്റുപേട്ട നേതൃത്വം നൽകി.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഒരൊറ്റ ദിവസത്തെ ആഘോഷത്തിലൂടെ തകർത്തു കളയരുതെന്നും വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ വിശുദ്ധി പിന്നീടുള്ള ജീവിതത്തിൽ പ്രതിഫലിച്ചു കാണണമെന്നും അദ്ദേഹം പറഞ്ഞു. മധുരവിതരണവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com