ADVERTISEMENT

തിരുവനന്തപുരം∙ ത്രിപുരയിലെയും ബംഗാളിലെയും പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഇന്ത്യ സഖ്യത്തിനൊപ്പം നിന്നു ബിജെപിയെ എതിർക്കുമ്പോൾ കേരളത്തിലെ പിബി അംഗമായ പിണറായി വിജയൻ ബിജെപിയെ സഹായിക്കുകയാണെന്നു കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസി പ്രചാരണ വിഭാഗം ഒരുക്കിയ ‘ഇന്ത്യ എന്റെ രാജ്യം’ തെരുവു നാടക യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള  തിരഞ്ഞെടുപ്പാണിതെന്നും ഹസൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന നാടകയാത്ര 20 ലോക്സഭാ മണ്ഡലങ്ങളിലെ 60 കേന്ദ്രങ്ങളിൽ പര്യടനം നടത്തി 24നു വയനാട്ടിൽ സമാപിക്കും. 

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ നാലിടത്തു പര്യടനം നടത്തി. സംസ്ഥാനതല ഉദ്ഘാടനത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, ചെറിയാൻ ഫിലിപ്, എൻ.വി.പ്രദീപ്കുമാർ, ജി.എസ്.ബാബു, വി.ആർ.പ്രതാപൻ, കെ.എം.ഉണ്ണിക്കൃഷ്ണൻ, രാജേഷ് മണ്ണാംമൂല, കെ.ആർ.ജി.ഉണ്ണിത്തൻ, ഒ.എസ്.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ മണിപ്പുർ കലാപം, സിദ്ധാർഥന്റെ മരണം, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണു പ്രമേയം.രണ്ടു പാട്ടുൾപ്പെടെ 25 മിനിറ്റ് ദൈർഘ്യമുണ്ട്. ഇന്നു കൊല്ലം ലോക്സഭാ മണ്ഡലത്തിലാണു പര്യടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com