ADVERTISEMENT

തിരുവനന്തപുരം : ദേശീയ നേതാക്കളുടെ വരവോടെ ചൂടു പിടിച്ച് പ്രചാരണ രംഗം. താര പ്രചാരകർക്കൊപ്പം റോഡ് ഷോകളുമായി പ്രചാരണം കൊഴുപ്പിക്കുകയാണു സ്ഥാനാർഥികൾ. ഇന്നലെ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ റോഡ് ഷോയിൽ ഡി.കെ.ശിവകുമാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അണിനിരന്നു. തമ്പാനൂർ അയ്യപ്പ ക്ഷേത്ര ദർശനത്തോടെയാണു തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണു പര്യടനം നടത്തിയത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ‌ രവീന്ദ്രൻ വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ പ്രാചരണം നടത്തുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ‌ രവീന്ദ്രൻ വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ പ്രാചരണം നടത്തുന്നു.

കുണ്ടമൺകടവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പത്മകുമാർ അധ്യക്ഷനായി. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപി കലാജാഥയും രംഗത്തിറക്കിയിട്ടുണ്ട്. പെൻഷനേഴ്സ് സംഘ്, ട്രിവാൻഡ്രം ക്ലബ് അംഗങ്ങൾ എന്നിവരുമായുള്ള യോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു.  എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെയും ഇന്നലത്തെ പര്യടനം വട്ടിയൂർക്കാവ് മണ്ഡലത്തിലായിരുന്നു. മുട്ടട അഞ്ചുമുക്കിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. പേരൂർക്കടയിലായിരുന്നു സമാപനം. വട്ടിയൂർക്കാവിൽ രണ്ടാം ഘട്ട പര്യടനമായിരുന്നു പന്ന്യന്റേത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ പ്രാചരണം നടത്തുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ പ്രാചരണം നടത്തുന്നു.

ആറ്റിങ്ങൽ : പ്രചാരണം അവസാന ഘട്ടത്തിലേക്കു കടന്നതോടെ അവകാശവാദങ്ങളും വാഗ്ദാനങ്ങളും ആരോപണങ്ങളുമായി കളം നിറയുകയാണ് ആറ്റിങ്ങലിലെ മുന്നണി സ്ഥാനാർഥികളും നേതാക്കളും. ഇന്നലെ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ പ്രാവച്ചമ്പലം കുണ്ടറത്തേരിയിൽ നിന്നാരംഭിച്ച യൂഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പര്യടനം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയിലായിരുന്നു സമാപനം. ഇന്നത്തെ പര്യടനം രാവിലെ 7.30ന് അരുവിക്കര മണ്ഡലത്തിലെ അഴിക്കോട് നിന്നാരംഭിച്ച് മേലെമുക്കിൽ സമാപിക്കും. 

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ  
പോത്തൻകോട് മേഖലയിൽ പര്യടനം നടത്തുന്നു.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ പോത്തൻകോട് മേഖലയിൽ പര്യടനം നടത്തുന്നു.

പുളിമാത്ത് കടമുക്കിൽ നിന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പര്യടന തുടക്കം. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നഗരൂർ, കരവാരം ഗ്രാമ പഞ്ചായത്തുകളിലുടെയുള്ള പര്യടനം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ കിഴക്കേ നാലുമുക്കിൽ സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ 8ന് കുറ്റിച്ചൽ തേവർകോട് നിന്നാരംഭിച്ച് വെള്ളനാട്ട് സമാപിക്കും. എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ പര്യടനം ആരംഭിച്ചതു പള്ളിപ്പുറത്തു നിന്നായിരുന്നു. വിവിധ കേന്ദ്രങ്ങളിലൂടെ നീണ്ട പ്രചാരണം രാത്രി വെഞ്ഞാറമൂട്ടിൽ സമാപിച്ചു. ഇന്ന് രാവിലെ 9.30ന് കാട്ടാക്കടയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത് നെടുമങ്ങാട് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com