ADVERTISEMENT

ആര്യനാട്∙ ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജലജീവൻ മിഷന്റെ 146.39 കോടി ചെലവിടുന്ന പദ്ധതിയുടെ നിർമാണം തുടങ്ങി. ഉഴമലയ്ക്കൽ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് കൈമാറിയ മങ്ങാട്ടുപാറയിലെ വസ്തുവിലാണ് 11.5 എംഎൽഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും എലിയാവൂർ പാലത്തിന് സമീപം പമ്പ് ഹൗസിന്റെയും നിർമാണം നടക്കുന്നത്. കരമനയാറിലെ ജലം ഏലിയാവൂരിലെ പമ്പ് ഹൗസിൽ നിന്ന് മങ്ങാട്ടുപാറയിൽ നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കും. അവിടെ നിന്നു ശുദ്ധീകരിച്ച് ജലം സമീപത്തെ നിർമിക്കുന്ന 15 ലക്ഷം ലീറ്ററിന്റെ വലിയ ടാങ്കിൽ സംഭരിക്കും. 

ഇതിനു പുറമേ 7.5 ലക്ഷം ലീറ്ററിന്റെ ടാങ്ക് പണിയും. ഇവിടെ നിന്നാണ് ജലവിതരണം നടത്തുന്നത്.. ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ടയിൽ 9 ലക്ഷം ലീറ്ററിന്റെയും വെട്ടിച്ചാൻകുന്നിൽ 15.5 ലക്ഷം ലീറ്ററിന്റെയും ടാങ്കുകളും പദ്ധതിയുടെ ഭാഗമായി പണിയും.  ആര്യനാട് പഞ്ചായത്ത് വസ്തു ഏറ്റെടുക്കൽ പൂർത്തിയാക്കാത്തതിനാൽ ടാങ്കുകളുടെ നിർമാണം അനിശ്ചിതത്വത്തിലാണ്. ശുദ്ധജല വിതരണത്തിനായി ഉഴമലയ്ക്കൽ പഞ്ചായത്തിൽ 170 കിലോമീറ്ററും ആര്യനാട് പഞ്ചായത്തിൽ 180 കിലോമീറ്ററും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ജോലി പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com