ADVERTISEMENT

നെടുമങ്ങാട് ∙ നഗരസഭാ പ്രദേശത്തെ കരുപ്പൂര് ഖാദി ബോർഡ് റോഡ് കുണ്ടും കുഴികളുമായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന ഈ റോഡ് ടാർ ചെയ്തിട്ട് 8 വർഷത്തോളം ആയി. അതിനു ശേഷം കാര്യമായ യാതൊരു അറ്റകുറ്റപ്പണികൾ പോലും ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

റോഡ് തകർന്നതിനെ തുടർന്ന് അത്യാവശ്യത്തിന് ഓട്ടോ വിളിച്ചാൽ പോലും ഇതുവഴി വരാൻ ആരും കൂട്ടാക്കുന്നില്ല. എന്നാൽ, ഖാദി ബോർഡ് ഭാഗത്തേക്ക് ഓട്ടോ വിളിച്ചാൽ മുഖവൂർ വഴി ചുറ്റി കറങ്ങി മാത്രമേ വരികയുള്ളു. ഇതുകാരണം ഓട്ടോ കൂലിയും കൂടും. ഖാദി ബോർഡിനും കരുപ്പൂരിനും ഇടയ്ക്കുള്ളവർക്ക് കാൽനട മാത്രമാണ് ആശ്രയം. 

റോഡിന് ഇരുവശവും നിരവധി പേരാണ് തിങ്ങി പാർക്കുന്നത്. കരുപ്പൂര് ഗവ. ഹൈസ്കൂളിലേക്കും ഖാദി ബോർഡിലേക്കും എളുപ്പത്തിൽ പോകാനുള്ള പ്രധാന റോഡാണ് ഇത്. മാത്രമല്ല കരുപ്പൂരുകാർക്ക് ആനാട്ടേക്ക് പോകാനുള്ള എളുപ്പ മാർഗവും ഈ റോഡാണ്. നാട്ടുകാർ റോഡിന്റെ ദുരവസ്ഥ കാണിച്ച് റോഡിൽ ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചിരുന്നു. എത്രയും വേഗം ഈ റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com