ADVERTISEMENT

വിഴിഞ്ഞം∙ഹാർബർ‌ റോഡിലെ ടൂറിസം പാർക്ക് പുനരുദ്ധാരണം നീളുന്നു.ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിനു സമീപം പത്തു വർഷം മുൻപ് ടൂറിസം വകുപ്പു നടപ്പാക്കിയ പാർക്ക് ഉദ്ഘാടനത്തിനു പിന്നാലെ പരിപാലനമില്ലാത്തതിനെ തുടർന്ന് തകരുകയായിരുന്നു. വർഷങ്ങൾക്കു ശേഷം നഗരസഭക്ക് കൈമാറിയെങ്കിലും ഇതിനിടെ പാർക്കിലെ നിർമിതികളും കുട്ടികളുടെ വിനോദോപാധികളും തകർന്നിരുന്നു. തുടർന്ന് നഗരസഭ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും നടപ്പാക്കുന്നതു നീളുകയാണ്. വിശാല കടൽത്തീരത്ത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പാർക്ക് സ്ഥാപിച്ചത്.കുട്ടികളുടെ കളിക്കോപ്പുകൾ, ഇരിപ്പിടങ്ങൾ, സംരക്ഷണ വേലി, ടൈലുകൾ എന്നിവയെല്ലാം തകർന്നു.കഫറ്റേറിയ, ടോയ്‌ലറ്റ് എന്നിവയും ഉപയോഗ ശൂന്യമായി. ഇപ്പോഴിവിടം മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കെയാണ്.

വർഷകാലത്തിനു മുൻപേ പുനരുദ്ധാരണം നടന്നില്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടായേക്കാമെന്നാണ് ആശങ്ക. ഇവിടെ നിന്നുള്ള കടൽക്കാഴ്ച മനോഹരമാണ്. രാജ്യാന്തര തുറമുഖ നിർമാണ കാഴ്ചയും ഇവിടെ ദൃശ്യമാണ്. ഈ കാഴ്ചകൾക്കായി ദിവസവും നിരവധി സ്വദേശ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പ്രദേശത്ത് മൽസ്യവിഭവങ്ങൾക്കുമാത്രമായി നൂറോളം ഹോട്ടലുകളുണ്ട്. നഗരത്തിരക്ക് ഒഴിവാക്കി കടൽ കാറ്റേറ്റു ഭക്ഷണം ആസ്വദിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെയുള്ളവരുടെ തിരക്കുണ്ട്. 

പുനരുദ്ധാരണം ഉടൻ:
വിഴിഞ്ഞം∙ഹാർബർ റോഡ‍ിലെ ടൂറിസം പാർക്ക് പുനരുദ്ധാരണം ഉടൻ നടപ്പാക്കി തുടങ്ങുമെന്ന് നഗരസഭ കൗൺസിലർ എം.നിസാമുദീൻ അറിയിച്ചു. സംരക്ഷണ വേലി, കളിക്കോപ്പുകൾ, ടൈൽ പാകൽ എന്നിവക്കൊപ്പം അലങ്കാര വിളക്കുകളും സ്ഥാപിക്കുന്നതിനുൾപ്പെടെ 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള പുനരുദ്ധാരണ ജോലികളാണ് നടപ്പാക്കുന്നതെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com