ADVERTISEMENT

തിരുവനന്തപുരം∙ എസ്.യു.ടി പട്ടം ആശുപത്രിയില്‍ ജനിതക പരിശോധനാ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി പുതിയ ജനിതക പരിശോധനയും വെല്‍നസ് സ്‌ക്രീനിങ് സേവനത്തിനും തുടക്കം കുറിച്ചു. ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളിയും 'ഒമൈജീന്‍' (ഒഎംജി) മാനേജിങ്ഡയറക്ടര്‍ എസ്. രാജേഷ്  എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെല്‍നസ് പ്ലാനുകള്‍ക്കൊപ്പം രോഗികള്‍ക്ക് സമഗ്രമായ ജനിതക പരിശോധനയും കൗണ്‍സിലിങ് സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. 

ക്യാൻസര്‍, ഹൃദ്രോഗം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ വിവിധ പാരമ്പര്യരോഗങ്ങള്‍ വരാനുള്ളവര്‍ക്ക് ഭാവി അപകടസാധ്യത വിലയിരുത്താനും അനുയോജ്യമായ വൈദ്യ സഹായം (മരുന്ന്, ജീവിതശൈലി മാറ്റങ്ങള്‍ അല്ലെങ്കില്‍ പോഷകാഹാര ക്രമീകരണം എന്നിവ) സ്വീകരിക്കാനും ജനിതക പരിശോധനകള്‍ സഹായിക്കും. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ആര്യ ഭാസ്‌കരന്‍ (ബിസിനസ് ഹെഡ്, ഒഎംജി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ വകുപ്പുകളുടെ മാനേജര്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com