ADVERTISEMENT

മാള ∙ പ്രളയത്തിൽ ഒഴുകി എത്തിയതെന്ന് കരുതുന്ന അഞ്ചരയടി നീളവും 60 കിലോഗ്രാം തൂക്കമുള്ള ഭീമൻ ‘അരപൈമ’ മീനിനെ വൈന്തലയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ചു. ഹർത്താൽ ദിനമായതിനാൽ നേരമ്പോക്കിന് ചൂണ്ടയിടാൻ പോയ യുവാക്കളായ എം.കെ.ശ്രീകുമാർ, പി.കെ.ഷാജു, പി.ആർ.ബിജു എന്നിവർക്കാണ് യന്ത്ര ചൂണ്ടയിൽ മീനിനെ ലഭിച്ചത്. ചൂണ്ടയിൽ കുടുങ്ങിയതിന് ശേഷം 5 മണിക്കൂറോളം നീണ്ട ശ്രമത്തിനു ശേഷമാണ് മീനിനെ കരയിലെക്കു കയറ്റിയത്.

പിന്നീട് വലിയപറമ്പിലെത്തിച്ച് തൂക്കം നോക്കിയപ്പോഴാണ് 60 കിലോഗ്രാം ഉണ്ടെന്ന് ഇവർ അറിഞ്ഞത്. മീനിനെ കാണാനും ഒപ്പം നിന്ന് ഫൊട്ടോയെടുക്കാനും  ഒട്ടേറെ പേരാണ് വലിയപറമ്പിലെത്തിയത്. പ്രളയകാലത്ത് ചാലക്കുടി കൂടപ്പുഴയിലെ ഒരു സ്വകാര്യ ഫാമിൽ നിന്ന് അരപൈമ മീനുകളെ നഷ്ടപ്പെട്ടിരുന്നു. ഇതിലൊന്നാണെന്ന്  കരുതുന്ന മീനിനെ കഴിഞ്ഞ സെപ്റ്റംബർ 7 ന് കൃഷ്ണൻകോട്ട കായലിന്റെ തെക്കേ കടവിൽ നിന്ന് ലഭിച്ചിരുന്നു. ഈ മീനിനെ വലിയപറമ്പിൽ എത്തിച്ചാണ് വിൽപന നടത്തിയത്. ഏകദേശം 40 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com