ADVERTISEMENT

തൃശൂർ∙ കുതിരാനിൽ 27 മുതൽ ഫെബ്രുവരി 10വരെയും ഫെബ്രുവരി 27 മുതൽ മാർച്ചു 10വരെയും ഒറ്റവരി ഗതാഗതം. ടണൽ തുറക്കില്ല. പവർ ഗ്രിഡ് കോർപറേഷനു ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ വേണ്ടിയാണു ഗതാഗത നിയന്ത്രണം. ഇരുവശത്തേക്കും മാറി മാറി റോഡ് തുറന്നു കൊടുക്കുകയാണു ചെയ്യുക.

ഈ ദിവസങ്ങളിൽ ലോറികൾ വൈകിട്ടു 5 മുതൽ പുലർച്ചെ 6 വരെയായിരിക്കും കടത്തി വിടുക. കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സർവീസുകൾ എല്ലാ സമയത്തും കടത്തി വിടും. എല്ലാ വാഹനങ്ങൾക്കും ഒറ്റവരിയായിരിക്കും. തിരക്കനുസരിച്ചു ആവശ്യമായ നിയന്ത്രണവും ഉണ്ടാകും. ജില്ലാ കലക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ ഉന്നത തല ഉദ്യോഗസ്ഥ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

താൽക്കാലികമായി ടണൽ തുറക്കുന്ന കാര്യം യോഗം ചർച്ച ചെയ്തില്ല. സുരക്ഷാ പരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത ടണൽ തുറക്കാനാകില്ലെന്നു നാഷനൽ ഹൈവേ അതോറിറ്റി വ്യക്തമാക്കിയിരുന്നു. നിർമാണം മുടങ്ങിക്കിടക്കുന്നതിനാൽ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാനാകില്ല. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com