ADVERTISEMENT

അതിരപ്പിളളി ∙ മദ്യലഹരിയിൽ കൃഷിഭവൻ കെട്ടിടം അടിച്ചു തകർത്ത യുവാക്കൾ 7 മാസത്തിനു ശേഷം പൊലീസ് പിടിയിൽ. വെറ്റിലപ്പാറ ചെഞ്ചേരി വീട്ടിൽ ശിവകൃഷ്ണ മനേക്ഷ (22), കാലടി പ്ലാന്റേഷൻ 9ാം ബ്ലോക്കിൽ മണമേൽ പ്രവീൺ(23) എന്നിവരെയാണു എസ്‌ഐ പി.ഡി അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2019 മേയ് 28ന് ആണു കൃഷിഭവൻ കെട്ടിടത്തിന്റെ വാതിലുകളും ജനൽച്ചില്ലുകളും തല്ലിത്തകർത്തത്. 

വീട്ടിൽ മദ്യപിക്കുന്നതിനിടെ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ഒഫിസിലേക്ക് ഫോൺ വിളിച്ചപ്പോൾ ലഭിച്ചില്ല. തുടർന്ന് ഇരുവരും ഓഫിസിലേക്കു പോന്നു. മുകൾ നിലയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫിസിലേക്കുള്ള ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്നു താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ കെട്ടിടത്തിൽ അതിക്രമം കാട്ടുകയായിരുന്നു.  

തെളിയാതെ കിടക്കുന്ന കേസുകളുടെ പുനരനേഷണത്തിനു രൂപീകരിച്ച സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി ശിവകൃഷ്ണ മനേക്ഷ നിരവധി കേസുകളിൽ പ്രതിയാണ്. അന്വേഷണ സംഘത്തിൽ എസ്‌ഐ സി.ജി സന്തോഷ്‌കുമാർ, എഎസ്‌ഐ കെ.എ ജാഫർ, പൊലീസുകാരായ വി.സ് അജിത്ത്കുമാർ, കെ.ആർ ഉമേഷ്, കെ.ഒ ഷാജു എന്നിവരുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com