ADVERTISEMENT
ചാലക്കുടി ∙ നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും ബൈക്കിലെത്തി സ്ത്രീകൾ‌ക്കു നേരെ അതിക്രമം കാണിച്ച കേസിൽ  തമിഴ്നാട് തേനി കമ്പം കുള്ളപ്പഗൗണ്ടൻപട്ടി സ്വദേശി ശിവകുമാറിനെ (22)  ഡിവൈഎസ്പി സി.ആർ. സന്തോഷ് അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ റോഡിലൂടെ പോകുന്ന യുവതികളെയും വീട്ടമ്മമാരെയും ബൈക്കിലെത്തുന്ന ഒരാൾ കടന്നുപിടിക്കുകയും വേഗത്തിൽ ഓടിച്ചു പോകുകയും ചെയ്യുന്നതായി ഒരു മാസത്തിലേറെയായി ഒട്ടേറെ പരാതികൾ സ്റ്റേഷനിൽ ലഭിച്ചിരുന്നു. ഇത്തരം സംഭവം നടന്ന 2 സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതി സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. തമിഴ്നാട്ടുകാർ കൂട്ടമായി താമസിക്കുന്ന അങ്കമാലി കരയാംപറമ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com