ADVERTISEMENT

ചാവക്കാട്∙ വിശ്വനാഥ ക്ഷേത്രം ഉത്സവത്തിന് ഗുരുപാദപുരിയിലെത്തിയത് പതിനായിരങ്ങൾ. ഘടകപൂരങ്ങൾ ഗുരുപാദപുരിയിലെത്തിയപ്പോൾ അലകടലായി മാറി. രാത്രി എട്ടോടെ  കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തീഷ്ണമായ വെയിൽ മൂലം  ആഘോഷങ്ങളുടെ വരവ് രാത്രിയിലേക്ക് നീണ്ടപ്പോഴും ഗുരുപാദപുരിയിലേക്ക് ജനം ഒഴുകിയെത്തി. കൂട്ടിയെഴുന്നള്ളിപ്പിൽ 33 ആനകൾ അണിനിരന്നു.പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക്  തന്ത്രി നാരായണൻകുട്ടി ശാന്തി, മേൽശാന്തി എം.കെ.ശിവാനന്ദൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.   

ദൃശ്യ, കോഴിക്കുളങ്ങര,  പുഞ്ചിരി, ശ്രീബ്രഹ്മ, ഭൈരവ, കർമ്മ, സനാതന, ശ്രീശിവലിംഗദാസ, സമന്വയ, ശ്രീഗുരുദേവ, തത്വമസി, ശ്രീഗുരുശക്തി, മഹേശ്വര, ശ്രീനാരായണസംഘം മടേകടവ് എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആന, വാദ്യമേളങ്ങൾ,  വർണക്കാവടികൾ, നാടൻകലാരൂപങ്ങൾ, തെയ്യം, തിറ എന്നിവയോടെയുള്ള എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിലെത്തി രാത്രി എട്ടിന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വെള്ളിതിരുത്തി ഉണ്ണി നായർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളം അരങ്ങേറി.

ദീപാരാധനയ്ക്ക് മുൻപ് കേളി, കൊമ്പ്പറ്റ്, കുഴൽ പറ്റ് തുടർന്ന് മമ്മിയൂർ വിഷ്ണുപ്രസാദ്, ഗുരുവായൂർ വിഷ്ണുപ്രസാദ് എന്നിവർ നയിച്ച തായമ്പകയും ഉണ്ടായി.  സി.സി.വിജയൻ, എം.കെ.വിജയൻ, എ.എ.ജയകുമാർ, കെ.എ.വേലായുധൻ, വി.ആർ.മുരളീധരൻ, പനക്കൽ സുനി, പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. എസിപി ടി.എസ്.സിനോജ്, എസ്ഐ മാരായ യു.കെ.ഷാജഹാൻ, ടി.എം. കശ്യപൻ എന്നിവരുടെ നേതൃത്വത്തിൽ നൂറേ‌ാളം പെ‌ാലീസുകാരുമുണ്ടായിരുന്നു. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം രാത്രിയിൽ ആറാട്ടും കൊടിയിറക്കൽ ചടങ്ങോടുകൂടി ഉത്സവം സമാപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com