ADVERTISEMENT

ഗുരുവായൂർ  ∙ നാഴികമണി മൂന്നടിച്ചപ്പോൾ ക്ഷേത്രത്തിൽ ആനയോട്ട ചടങ്ങുകൾ തുടങ്ങി. പാരമ്പര്യാവകാശികൾ നൽകിയ കുടമണികളുമായി  പാപ്പാന്മാർ മഞ്ജുളാലിലേയ്ക്ക് ഓടിയെത്തി. ഒന്നാംനിരയിലെ 5 ആനകളുടെ കഴുത്തിൽ മണി കെട്ടി. കാർത്തിക്.ജി.മാരാർ 3 വട്ടം ശംഖ് വിളിച്ചു. ആനയോട്ടം തുടങ്ങി. ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, കണ്ണൻ, നന്ദിനി, അച്യുതൻ എന്നീ ആനകൾ ഓട്ടം പിടിച്ചു. 

ആദ്യം മുതൽ വിജയം നേടുന്നതുവരെ ലീഡ് ഗോപീകണ്ണന്. മറ്റാനകൾ നടന്നു നീങ്ങി. ആനവിദഗ്ധസമിതിയിലെ ഡോക്ടർമാരായ പി.ബി.ഗിരിദാസ്, ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, പി.വേണുഗോപാൽ എന്നിവർ ആനകളെ അവസാന നിമിഷവും പരിശോധിച്ചു. ആനകൾക്ക് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ പഴവും ശർക്കരയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com