ADVERTISEMENT

പുതുക്കാട്∙ കോവിഡ് രോഗബാധിതയെന്ന് സംശയിച്ച് വീട്ടുടമസ്ഥർ പൊന്നാനിയിൽ നിന്നു  തൃശൂരിൽ കൊണ്ടുവിട്ട വയോധികയ്ക്ക് പൊലീസ് രക്ഷകരായി. തൃശൂരിലെത്തിയ കൊല്ലം സ്വദേശിനിയായ 60 വയസ്സുകാരി വീട്ടുജോലിക്കാരി അവശയായിരുന്നു. ഭക്ഷണത്തിനുപോലും വകയില്ലാതെ തൃശൂരിൽ നിന്നും കൊല്ലത്തേയ്ക്ക് നടന്നുപോകുന്നതിനിടെ ആമ്പല്ലൂരിൽ വഴിയരികിൽ വിശ്രമിക്കുന്നതുകണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. 

പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഭക്ഷണം വാങ്ങിനൽകി പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഇവരെ കിലയിലെ ഐസലേഷൻ വാർഡിൽ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. 

സ്വന്തമായി വീടില്ലാത്ത ഇവർ കോട്ടയത്തെ ഒരു ഏജൻസിവഴിയാണ് പൊന്നാനിയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇവർ മുമ്പ് നിന്നിരുന്ന സ്ഥലത്തെ വീട്ടുകാർക്ക് കൊവിഡ് ബാധയുണ്ടായെന്ന സംശയത്തെതുടർന്നാകാം പൊന്നാനിയിലെ വീട്ടുകാർ തൃശൂരിൽ ഉപേക്ഷിച്ചത്. സംഭവത്തിന്റെ യാഥാർഥ്യവും ഏജൻസിയെ കുറിച്ചും വീട്ടുക്കാരെ കുറിച്ചും അന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com