ADVERTISEMENT

ഗുരുവായൂർ ∙ ലോക്ഡൗണിനെ തുടർന്ന് ക്ഷേത്രത്തിന്റെ 3 നടകളിലും അടച്ച ഗേറ്റുകൾ തുറന്നു.  കടകൾ തുറക്കാനാണിതെങ്കിലും കല്യാണമണ്ഡപത്തിന്റെ പിൻഭാഗത്ത് നിന്നു ഭക്തർക്കു തൊഴാം. തിരക്കില്ലാതെ 5 പേരെ മാത്രമാണു പ്രവേശിപ്പിക്കുന്നത്. കിഴക്കും തെക്കും പടിഞ്ഞാറും നടകളിൽ 300 മീറ്ററോളം ദൂരെയാണ് ഗേറ്റ് അടച്ചിരുന്നത്.

ഇതു മാറ്റി ക്ഷേത്രത്തിന് 50 മീറ്റർ  അടുത്തുവരെയായി പ്രവേശനം നിയന്ത്രിച്ചു. ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നു രാവിലെ ഒൻപതരയോടെ ഉച്ചപ്പൂജ വരെയുള്ള ചടങ്ങുകൾ കഴിഞ്ഞ് അടയ്ക്കും. വൈകിട്ട് 4.30ന് നടതുറന്ന് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8.15ന് അടയ്ക്കും. മുൻപ് ഉച്ചയ്ക്ക് രണ്ടിനും രാത്രി 11നുമാണു നടയടയ്ക്കാറ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com