കണ്ണീരിൽ നിറഞ്ഞ് ഇരട്ടപ്പുഴ; ചുഴിയിൽപ്പെട്ടത് സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ..

ബ്ലാങ്ങാട് പാറൻപ്പടി കടലിൽ കാണാതായ 2 യുവാക്കൾക്കു വേണ്ടി കോസ്റ്റ് ഗാർഡിന്റെ  ഹെലികോപ്റ്റർ പരിശോധന നടത്തുന്നു.
ബ്ലാങ്ങാട് പാറൻപ്പടി കടലിൽ കാണാതായ 2 യുവാക്കൾക്കു വേണ്ടി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധന നടത്തുന്നു.
SHARE

ചാവക്കാട് ∙ കടലിൽ ചുഴിയിൽപ്പെട്ട് 5 യുവാക്കളെ കാണാനില്ലെന്നറിഞ്ഞതോടെ കടലോരം കണ്ണീരീലാണ്ടു. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽപോയ പന്തെടുക്കാനിറങ്ങിയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് 5 പേരും ചുഴിയിൽപ്പെട്ടത്. 2 പേരാണു രക്ഷപ്പെട്ടത്. ഇരട്ടപ്പുഴ സ്വദേശികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവരുമായ ഇവർ കടൽതീരത്ത് പതിവായി ക്രിക്കറ്റ് കളിക്കാറുള്ളതാണ്.

ടി.എൻ‍.പ്രതാപൻ എംപി, കെ. വി.അബ്ദുൽഖാദർ എംഎൽഎ, നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി, സി.എച്ച്.റഷീദ്, എൻ.നാഗേഷ്, എം.കൃഷ്ണദാസ്, സി.എ.ഗോപ പ്രതാപൻ, ചാവക്കാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളി എന്നിവർ സ്ഥലത്ത് കുതിച്ചെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA