ADVERTISEMENT

തൃശൂർ  ∙ ജില്ലയിൽ 40 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആയി. 60 പേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുണ്ട്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2069. രോഗമുക്തരായവരുടെ എണ്ണം 1537. 

30 പേർക്ക് സമ്പർക്കബാധ

കോവിഡ് പോസിറ്റീവായ 40 പേരിൽ 30 പേർക്കും സമ്പർക്കത്തിലൂടെയാണ് പകർച്ച. ഇതിൽ ആരോഗ്യ പ്രവർത്തകയായ തെക്കുംകര സ്വദേശിനി (26)യും ഉൾപ്പെടുന്നു. മങ്കര ക്ലസ്റ്ററിൽ 3 പേരും മിണാലൂർ, പട്ടാമ്പി ക്ലസ്റ്ററുകളിൽ 2 പേരും പോസിറ്റീവായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളിൽ ഓരോരുത്തർക്കും കോവിഡ് ബാധിച്ചു. മറ്റു മേഖലകളിലെ സമ്പർക്കം വഴി 20 പേർക്കു പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ 5 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേരും ഇതിൽ ഉൾപ്പെടുന്നു. 

ഒറ്റനോട്ടത്തിൽ

നിരീക്ഷണത്തിൽ കഴിയുന്നത് 10,982 പേർ. 10,443 പേർ വീടുകളിലും 539 പേർ ആശുപത്രികളിലും.∙ 46 പേർ കൂടി ആശുപത്രിയിലായി. 834 പേർകൂടി നിരീക്ഷണത്തിലായി.∙ 1488 പേർ ക്വാറന്റീൻ പൂർത്തിയാക്കി.∙ 580 സാംപിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ അയച്ചത് 47,782 സാംപിളുകൾ. ∙ 46, 982 സാംപിളുകളുടെ ഫലം വന്നു. 800 പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com