ADVERTISEMENT

തൃശൂർ∙ തൃശൂർ കോർപറേഷന്റെ വടക്കേച്ചിറ ബസ് ഹബ് ഉദ്ഘാടനം ഇന്ന് 10.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. സൗത്ത് ഇന്ത്യൻ ബാങ്കാണ് 6.16 കോടി രൂപ മുടക്കി പദ്ധതി നടപ്പാക്കിയത്. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്കു കീഴിലാണ് നിർമാണം നിർവഹിച്ചതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ് പറഞ്ഞു.

നവീകരണം വികസനക്കുതിപ്പ് നൽകും: മേയർ

തൃശൂർ∙ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച വടക്കേ ബസ് സ്റ്റാൻഡ് നഗര വികസനത്തിനു കുതിപ്പു നൽകുമെന്നു മേയർ അജിത ജയരാജൻ. നിർമാണം പൂർത്തീകരിച്ച ബസ് സ്റ്റാൻഡ് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി വി.ജി.മാത്യുവിൽ നിന്ന് കോർപറേഷനു വേണ്ടി മന്ത്രി എ.സി.മൊയ്തീൻ ഏറ്റുവാങ്ങും.

ബാങ്ക് പ്രതിനിധികളെ മന്ത്രി വിഎസ്. സുനിൽകുമാറും ലേ ഔട്ട് എൻജിനീയർമാരെ മന്ത്രി സി. രവീന്ദ്രനാഥും ആദരിക്കുമെന്ന് ഡപ്യൂട്ടി മേയർ റാഫി ജോസ്, ‌സൗത്ത് ഇന്ത്യൻ ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി എന്നിവർ പറഞ്ഞു. ഭക്ഷണശാല ഉദ്ഘാടനം ടി.എൻ. പ്രതാപൻ എംപിയും എടിഎം ഉദ്ഘാടനം ചീഫ് വിപ് കെ.രാജനും നിർവഹിക്കും. പൊലീസ് ഔട്ട് പോസ്റ്റ് ഐജി എസ്.സുരേന്ദ്രനും വനിതാ വിശ്രമകേന്ദ്രം കലക്ടർ എസ്. ഷാനവാസും ഉദ്ഘാടനം ചെയ്യും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com