ADVERTISEMENT

ചേർപ്പ് ∙ കോവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറക്കുളം വടക്കൂട്ട് വീട്ടിൽ മാധവൻ നായർ (75) മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക, മക്കൾ: മനോജ്, മഞ്ജു, മരുമക്കൾ: വിദ്യ, സുനിൽ.

ഗുരുവായൂർ ∙ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന മണിഗ്രാമം വാർഡിൽ തൈക്കാട് കൊള്ളന്നൂർ ജേക്കബിന്റെ ഭാര്യ ഗ്രേസി (50) മരിച്ചു. സംസ്കാരം നടത്തി. പ്രമേഹ രോഗത്തിനു ചികിത്സയിലായിരുന്ന ഗ്രേസിയെ ശ്വാസതടസ്സത്തെ തുടർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ജെസി, ജെൻസി, ജെറി. മരുമക്കൾ: ലെനിൻ, സജി, ബൈജു.

അമലനഗർ ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ചിറ്റിലപ്പിള്ളി അയ്യംകുളങ്ങര വീട്ടിൽ കറപ്പയ്യയുടെ ഭാര്യ കൊച്ചു ( 62) മരിച്ചു. സംസ്കാരം നടത്തി. കാൻസർ രോഗത്തിനു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: രാജീവ്, ദിവ്യ.

പഴയന്നൂർ ∙ കല്ലംപറമ്പ് മുല്ലയ്ക്കൽ ചന്ദ്രൻ (ശങ്കരൻകുട്ടി 65) കോവിഡ് ബാധിച്ചു മരിച്ചു. പനിയെ തുടർന്ന് ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. ഇന്നലെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജയ. മക്കൾ: രതീഷ്, രജിത. മരുമക്കൾ: സുനിത, ശശി.

എരുമപ്പെട്ടി ∙ കോവിഡ് ബാധിച്ച് കുട്ടഞ്ചേരിയിൽ റിട്ട.അധ്യാപകൻ ആളൂർ വീട്ടിൽ ആന്റണി (69) മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. പാലക്കാട് ചാഴിയാട്ടിരി എയുപി സ്കൂളിലെ റിട്ട.അധ്യാപകനായിരുന്നു. ഭാര്യ: അന്നാസ് (റിട്ട.അധ്യാപിക എഎൻഎം യുപി സ്കൂൾ, തളി ). മക്കൾ: നൈനാ മേരി, നിധിൻ. മരുമക്കൾ: ജോഫി, ഡെനിയ.

കുന്നംകുളം ∙ കോവിഡ് ബാധിച്ച  വൈശ്ശേരി തോലത്ത് പറമ്പിൽ  വിജയൻ (66) മരിച്ചു. സംസ്കാരം നടത്തി. തെങ്ങുകയറ്റ തൊഴിലാളിയാണ്. അസുഖ ബാധിതനായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഓമന. മക്കൾ: രേണുക, രേഖ, രജിത, രമ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com