ADVERTISEMENT

ദേശമംഗലം ∙ വീട് ജപ്തി ഒഴിവാക്കാൻ സഹായം തേടി വിളിച്ച സുഫൈലിന് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദേശമംഗലം പഞ്ചായത്തിലെ പള്ളത്ത് താമസിക്കുന്ന ചുട്ടപറമ്പിൽ സുഫൈലിനാണ് ബാങ്ക് കുടിശിക തീർക്കാനായി ഉമ്മൻചാണ്ടി ധനസഹായം ഒരുക്കി കൊടുത്തത്. ജന്മനാ കാഴ്ചയില്ലാത്ത ‌സുഫൈൽ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത പരിചയത്തിൽ ഉമ്മൻ ചാണ്ടിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടതും വീടിനായി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് വൈകിയതിനാൽ ജപ്തി ഭീഷണിയായി മാറിയതും തുറന്നു പറഞ്ഞു.

കഴിയുന്ന രീതിയിൽ സഹായിക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകി. തുടർന്ന് സ്ഥലത്തെ കോൺഗ്രസ് നേതാവ് പി.ഐ.ഷാനവാസും സഹപ്രവർത്തകരും സുഫൈലിന്റെ കുടുംബത്തിന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും വീട്ടിലെത്തിച്ചു നൽകി. കഴിഞ്ഞ ദിവസം ഷൊർണൂർ റോട്ടറി ക്ലബ് ഭാരവാഹികളായ ഗീത ഏബ്രഹാം, സന്ധ്യ മണ്ണത്ത് ഏബ്രഹാം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പ്രേമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സലീം എന്നിവർ ബാങ്ക് കുടിശികയൊടുക്കുന്നതിന് ഒരു ലക്ഷം രൂപയും നൽകി. ജപ്തി നടപടി പൂർണമായി ഒഴിവാക്കാൻ 3 ലക്ഷം രൂപ കൂടി വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com