ADVERTISEMENT

കുതിരാൻ∙ തുരങ്കത്തിനുള്ളിൽ തീരാനുള്ളത് 10 ശതമാനം ജോലികൾ. രണ്ടാമത്തെ തുരങ്കവുമായി ബന്ധപ്പെടുന്ന ഇടനാഴി തുരങ്കങ്ങൾ ഇതിനു പുറമേ. ഇതെല്ലാം 10 ദിവസം കൊണ്ടു പൂർത്തിയാകുമോ? ഈ മാസം 31 നു മുൻപു കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറക്കുമെന്നു ദേശീയപാത അതോറിറ്റിയും മുഖ്യമന്ത്രിയും പറഞ്ഞതു യാഥാർഥ്യമാകണമെങ്കിൽ ഇതെല്ലാം സംഭവിക്കണം. തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഗുഹാമുഖങ്ങളോടു ചേർന്നു പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കുന്ന ജോലികൾ വേഗത്തിലാക്കി. കിഴക്കേ തുരങ്കമുഖത്തിനു മുകൾ ഭാഗത്തെ വലിയ പാറകൾപൊട്ടിച്ചു താഴെയിറക്കാനാണു ശ്രമം.

കഴിഞ്ഞ 17 നു മലയുടെ മുകളിൽ നിന്നു കല്ലുവീണു തുരങ്ക കവാടത്തിൽ ദ്വാരം വന്നിരുന്നു. മുകൾ ഭാഗത്തു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കല്ലുകൾ നീക്കം ചെയ്യുമ്പോൾ അപകടകരമായ രീതിയിൽ കല്ലുകൾ താഴെ വീഴുന്നതിനുള്ള സാധ്യത മുന്നിൽ കണ്ടാണു മുകളിൽ നിന്നു തന്നെ കല്ലുകൾ പൊട്ടിക്കുന്നത്. പാറക്കെട്ടുകൾ നീക്കാതെ തുരങ്കത്തിനുള്ളിലൂടെ ഗതാഗതം ആരംഭിക്കാനാവില്ല. കല്ലുവീണതിനെ ആശങ്കയോടെയാണു യാത്രക്കാർ കാണുന്നത്. ഇതുവരെ അഗ്നിസുരക്ഷാ വിഭാഗത്തിൽ നിന്നു സുരക്ഷാ സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com