ADVERTISEMENT

ചാവക്കാട് ∙ കടൽത്തീരങ്ങളിൽ കടലമാകൾ  മുട്ടയിട്ടു തുടങ്ങി.രണ്ടാഴ്ചക്കുള്ളിൽ ചാവക്കാട് വിവിധ തീരങ്ങളിൽ കടലാമകളിട്ടത് 1500 മുട്ടകൾ. 14 കൂടുകളാണ് തീരത്ത് കണ്ടെത്തിയത്.  ബ്ലാങ്ങാട്, പഞ്ചവടി, അകലാട്, മന്ദലംകുന്ന്, പാപ്പാളി, രാജാസ് എന്നീ കടൽതീരങ്ങളിലാണ് കടലാമകൾ മുട്ടിയിട്ടു തുടങ്ങിയത്  മുട്ടകൾ സംരക്ഷിക്കുന്നതിന് പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ  സാമൂഹിക വനവത്കരണ വിഭാഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഡിസംബറിലാണ് ഇവ എത്തിയിരുന്നത്. രണ്ട് ദിവസമായി കടലിലെ ഒഴുക്ക് കൂടിയതും കടൽക്കാറ്റിന്റെ ശക്തി വർധിച്ചതും കടലാമകൾ എത്തുന്നതിന് അനുകൂലമായിട്ടുണ്ട്. കൂടുതൽ ആമകൾ മുട്ടയിടുന്നതിനായി തീരമണയും എന്നു കരുതുന്നു.

മുട്ടകൾ 45 ദിവസം സംരക്ഷിക്കുന്നതിനായി കടൽതീരങ്ങളിൽ താൽക്കാലിക ഹാച്ചറി സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തിയതായി സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം.പ്രഭു അറിയിച്ചു. ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകളാണ് കേരള തീരത്ത് മുട്ടയിടാനെത്തുന്നത്. കടൽഭിത്തിയുടെ തടസംമൂലം ഇവയുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com