ADVERTISEMENT

കൊടകര∙ മറ്റത്തൂർ-പന്തല്ലൂർ കനാൽബണ്ട് റോഡിലൂടെ വൈക്കോൽ കയറ്റിപ്പോയിരുന്ന ലോറിയിൽ തീ പടർന്നു വൈക്കോൽ പൂർണമായും കത്തിനശിച്ചു. പന്തല്ലൂർ പാടത്തു നിന്നു കോടാലിയിലെ ഫാമിലേക്കു കൊണ്ടു പോയിരുന്ന 100 കെട്ടു വൈക്കോലിനാണു തീപിടിച്ചത്. ഇന്നലെ നാലിനായിരുന്നു സംഭവം.

താഴ്ന്നു കിടന്നിരുന്ന വൈദ്യുത കമ്പിയിൽ ഉരസിയാണു തീ പടർന്നത്. ലോറിയുടെ വശങ്ങളിലും നാശം സംഭവിച്ചിട്ടുണ്ട്. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ലോറി ഉടമ പ്രവീൺ പറഞ്ഞു. പുതുക്കാട്ടു നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു തീയണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com