ADVERTISEMENT

വോട്ടഭ്യർഥിച്ച് എ.എൻ. രാധാകൃഷ്ണൻ

പാവറട്ടി ∙ മണ്ഡലത്തിലെ പ്രധാന സെന്ററുകളിൽ പ്രവർത്തകരോടൊപ്പമെത്തി മണലൂരിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ വോട്ടഭ്യർഥിച്ചു. ചിറ്റാട്ടുകര അങ്ങാടിയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് മറ്റം, കണ്ടാണശേരി, തൈക്കാട്, മാമാബസാർ, പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ്, വാടാനപ്പള്ളി സെന്ററുകളിലെത്തി.

വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ തൊഴിലാളികൾ, ബസ് യാത്രക്കാർ എന്നിവരെ കാണാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ, പ്രവീൺ പറങ്ങനാട്ട്, പ്രമോദ് ആനേടത്തയിൽ, ശശി മരുതയൂർ, സി.ആർ.അഭിമന്യൂ, ടി.ജി.പ്രവീൺ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദർ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

കെട്ടിവയ്ക്കാൻ തുക നൽകി

അന്തിക്കാട് ∙ നാട്ടിക നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലുർ തിര‍ഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിന് കെട്ടിവെയ്ക്കുന്നതിനുള്ള തുക  മുൻ ഡിസിസി ജന.സെക്രട്ടറിയും ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയുമായിരുന്ന അന്തരിച്ച  എ.എസ് .വേലായുധന്റെ   ഭാര്യ ശാന്തയിൽ നിന്നും ഏറ്റുവാങ്ങി .  മണ്ഡലം  പ്രസിഡന്റ്  വി.കെ.മോഹനൻ, ഡിസിസി.ജന.സെക്രട്ടറി അനിൽ പുളിക്കൽ, ബ്ലോക് കോൺഗ്രസ് ഭാരവാഹികളായ ഇ.രമേശൻ, രഘു നല്ലയിൽ, എന്നിവരും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം സ്ഥാനാർഥി മുരളി പെരുനെല്ലി നാമ നിർദേശ പത്രിക സമർപ്പിക്കുന്നു.

യുഡിഎഫ് കൺവൻഷൻ

ഗുരുവായൂർ ∙  യുഡിഎഫ് മണ്ഡലം കൺവൻഷൻ കോൺഗ്രസ് നേതാവ് ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി. സ്ഥാനാർഥി കെ.എൻ.എ.ഖാദർ, സി.എച്ച്.റഷീദ്, ടി.എസ്.അജിത്, പി.യതീന്ദ്രദാസ്, സി.എ.ഗോപപ്രതാപൻ, ആർ.വി.അബ്ദുൽറഹീം, ആർ.രവികുമാർ, കെ.പി.ഉദയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ഒ.കെ.ആർ.മണികണ്ഠൻ (ചെയർമാൻ), ആർ.വി.ജലീൽ  (കൺവീനർ), അരവിന്ദൻ കോങ്ങാട്ടിൽ (ട്രഷറർ).

എൽഡിഎഫ്  കൺവൻഷൻ

ഗുരുവായൂർ ∙ ദേവസ്വത്തിലെ ഇടതുപക്ഷ സംഘടനകളുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് സി.പി.ശ്രീധരൻ അധ്യക്ഷനായി. 

നാമനിർദേശ പത്രിക സമർപ്പിച്ചു

പാവറട്ടി ∙ മണലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുരളി പെരുനെല്ലി നാമ നിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ മുല്ലശേരി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ എം.രാമദാസിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രിക സമർപ്പിച്ചു.

നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനർ ടി.വി.ഹരിദാസൻ, സിപിഎം ഏരിയ സെക്രട്ടറി സി.കെ.വിജയൻ, സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ.മനോജ്, ഇ.പി.ഡേവിസ്, എ.കെ.ഹുസൈൻ, കെ.പി.ആലി എന്നിവർ ഒപ്പമുണ്ടായിരുന്നു

ചാവക്കാട്∙ ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ.എൻ.എ.ഖാദർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ ജി.വരുണിന്  മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

രണ്ട് സെറ്റ് പത്രികകളാണ് നൽകിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപ പ്രതാപൻ എന്നിവർ പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളായ സി.എ.മുഹമ്മദ് റഷീദ്, ടി.എസ്.അജിത്, ആർ.വി.അബ്ദുറഹീം, പി.യതീന്ദ്രദാസ്, ആർ.പി.ബഷീർ, തുടങ്ങിയവരുടെ  പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. 

കോൺഗ്രസിൽ ചേർന്നു 

ചാവക്കാട്∙ എൻസിപി മണ്ഡലം പ്രസിഡന്റും മമ്മിയൂർ ദേവസ്വം മുൻ ചെയർമാനുമായ മോഹൻദാസ് ചേലനാട്ട് കോൺഗ്രസിൽ ചേർന്നു. യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവൻഷനിൽ വച്ച് ടി.എൻ.പ്രതാപൻ എംപി  സ്വീകരിച്ചു ..

കുടുംബ സംഗമം നടത്തി

ചേറ്റുവ  ∙ ഹാർബർ പരിസരത്ത് എൽ‌ഡിഎഫ് മത്സ്യത്തൊഴിലാളി കുടുംബസംഗമം നടത്തി . കെ.വി. അബ്ദുൽ ഖാദർഎംഎൽഎ ഉദ്ഘാടനം  ചെയ്തു. എം.എ. ഹാരീസ് ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എൻ.കെ.അക്ബർ, പി.കെ. രാജേശ്വരൻ, പഞ്ചായത്ത് പ്രസിഡന്റ്  സുശീല സോമൻ, പി.എൻ.ജ്യോതിലാൽ, ടി.എസ്.സജീവ്, കെ.എ. പവിത്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com