ADVERTISEMENT

ചേലക്കര

ചേലക്കര∙ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ പരമാവധി വോട്ടർമാരെ നേരിൽ കാണാനാണു സ്ഥാനാർഥികളുടെ ശ്രമം. എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണനും എൻ‍ഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാടും രണ്ടാം ഘട്ട പര്യടനങ്ങൾ പൂർത്തിയാക്കി.. എൽഡിഎഫ് ലോക്കൽ റാലികളും യോഗങ്ങളും നടത്തി വരികയാണ്. എൻഡിഎയും പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പു റാലി നടത്തുന്നുണ്ട്. യുഡിഎഫ് ഇന്നു മുതൽ വോട്ടേഴ്സ് സ്ലിപ് വിതരണത്തിനിറങ്ങും.

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തോന്നൂർക്കരയിൽ വോട്ട് അഭ്യർഥിക്കുന്നു
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തോന്നൂർക്കരയിൽ വോട്ട് അഭ്യർഥിക്കുന്നു

വടക്കാഞ്ചേരി

വടക്കാഞ്ചേരി ∙ പരസ്യ പ്രചാരണത്തിനു 2 ദിവസം മാത്രം അവശേഷിക്കേവടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും പര്യടനത്തിലും വോട്ട് ഉറപ്പിക്കലിലും മുറുകി. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര മുളങ്കുന്നത്തുകാവ്, കോലഴി, തെക്കുംകര പഞ്ചായത്തുകളിലെ പ്രധാന സ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു. ഇന്ന് രാവിലെ വടക്കാഞ്ചേരി മേഖലയിലും ഉച്ചകഴിഞ്ഞ് മുണ്ടത്തിക്കോട് മേഖലയിലും സന്ദർശനം, വൈകിട്ട് കുടുംബ യോഗങ്ങൾ. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി ഇന്നലെ രാവിലെ പറപ്പൂരിൽ സന്ദർശനം നടത്തി.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ വെങ്ങാനെല്ലൂരിലെ പര്യടനത്തിൽ
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ വെങ്ങാനെല്ലൂരിലെ പര്യടനത്തിൽ

ഉച്ചകഴിഞ്ഞ് തോളൂർ, അടാട്ട് മേഖലകളിലായിരുന്നു പര്യടനം. ബൂത്ത് കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി. വൈകിട്ട് കൊട്ടേക്കാട് തിരഞ്ഞെടുപ്പു റാലി, പൊതുയോഗം എന്നിവയിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ചയും നടത്തി. വൈകിട്ട് വടക്കാഞ്ചേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് റാലി, പൊതുസമ്മേളനം എന്നിവയിൽ പങ്കെടുത്തു. 

ചേലക്കര∙ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ആർജെഡി (ലെഫ്റ്റ്) ജില്ലാ കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് വേതാടി, വൈസ് പ്രസിഡന്റ് ജോയ്സി ജോസ്, ജില്ലാ പ്രസിഡന്റ് കെ.കെ. ഷാജി, പി.കെ. വനജ, പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

പര്യടനം നടത്തി

കാട്ടകാമ്പാൽ∙ കുന്നംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.സി.മൊയ്തീൻ ഇന്നലെ വൈകിട്ടു ചിറയ്ക്കൽ സെന്ററിൽ പര്യടനം നടത്തി. വീടുകളും കച്ചവട സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ടഭ്യർഥിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ടി.സി.ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ, എ.ജെ.സ്റ്റാൻലി, സന്തോഷ് കൊളത്തേരി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

നിർമല സീതാരാമൻ കുന്നംകുളത്ത്

കുന്നംകുളം ∙ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ 3ന് നഗരത്തിൽ കേന്ദ്രമന്ത്രി  നിർമല സീതാരാമൻ റോഡ് ഷോ നടത്തും. തുടർന്ന് പൊതുസമ്മേളനം .

മധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ന് തിരുവില്വാമലയിൽ

തിരുവില്വാമല∙ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നു വൈകിട്ട് 6ന് ടൗണിൽ പ്രസംഗിക്കും. ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാടിന്റെ പ്രചാരണാർഥം നടക്കുന്ന റോഡ് ഷോയിലും  പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com